വീട്ടുകാർക്കൊപ്പം ഭക്ഷണം കഴിച്ച് കൈകഴുകാൻ പോയ യുവാവ് തൂങ്ങി മരിച്ച നിലയിൽ
Jun 18, 2021, 13:23 IST
ചെർക്കള: (www.kasargodvartha.com 18.06.2021) വയറിംഗ് തൊഴിലാളിയായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൈക്ക നെക്രാജെയിലെ ജനീഷ് (22) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്.
ജോലി കഴിഞ്ഞു സാധാരണ എത്തുന്നതിനേക്കാളും നേരത്തേ ജനീഷ് വ്യാഴാഴ്ച വീട്ടിലെത്തിയിരുന്നു. പ്രശ്‌നളൊന്നും വീട്ടുകാരുടെ ശ്രദ്ധിൽ പെട്ടിരുന്നില്ല. രാത്രി 11 മണിയോടെ വീട്ടുകാരൊന്നിച്ച് ഭക്ഷണം കഴിച്ചതിന് ശേഷം കൈ കഴുകാൻ ജനീഷ് പുറത്ത് പോയിരുന്നു.

കുറേ സമയം കഴിഞ്ഞും വാതിൽ തുറന്ന് കിടക്കുകയും ജനീഷ് തിരികെ എത്താത്തതിനെയും തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് അടുക്കള ഭാഗത്തുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
മികച്ച ഫുട്ബോൾ താരം കൂടിയായ ജനീഷ് നാട്ടുകാർക്ക് പ്രിയങ്കരനായിരുന്നു. അപ്രതീക്ഷിത മരണം ഏവരെയും നൊമ്പരപ്പെടുത്തി.
നെക്രാജെയിലെ ദാമോദരൻ - ജലജ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: മണികണ്ഠൻ (ദുബൈ), ജിതിൻ, ആദർശ്.
മികച്ച ഫുട്ബോൾ താരം കൂടിയായ ജനീഷ് നാട്ടുകാർക്ക് പ്രിയങ്കരനായിരുന്നു. അപ്രതീക്ഷിത മരണം ഏവരെയും നൊമ്പരപ്പെടുത്തി.
നെക്രാജെയിലെ ദാമോദരൻ - ജലജ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: മണികണ്ഠൻ (ദുബൈ), ജിതിൻ, ആദർശ്.
Keywords: Kerala, News, Top-Headlines, Death, Hanged, Kasaragod, Cherkala, Paika, Nekraje, House, Football, Young man who went to wash his hands after eating with his family hanged himself.
< !- START disable copy paste -->