മാലോം പറമ്പ സ്വദേശിയായ യുവാവ് മലപ്പുറത്ത് വാഹനാപകടത്തില്‍ മരിച്ചു.
വെള്ളരിക്കുണ്ട് : (www.kasargodvartha.com 16.11.2020) മാലോം പറമ്പ സ്വദേശശിയായ യുവാവ് മലപ്പുറം കോട്ടക്കലില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. പറമ്പയിലെ വരയില്‍ വര്‍ഗീസ് - ആന്‍സി ദമ്പതികളുടെ മകനും ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥനുമായ വിപിന്‍ വര്‍ഗീസ് (24)ആണ് മരിച്ചത്.
തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് അപകടം. ലിപിന്‍ ഓടിച്ച ബൈക്ക് കോട്ടക്കല്‍ പോലീസ് സ്റ്റേഷനടുത്തു വച്ച് അപകടത്തില്‍പെടുകയായിരുന്നു.
ഏക സഹോദരി ദിവ്യയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടിലെത്തിയ വിപിന്‍ അവധി കഴിഞ്ഞു അടുത്ത ദിവസം തിരികെ ജോലിയില്‍ പോകുവാനിരിക്കുകയായിരുന്നു. കോട്ടയത്തേക്കുള്ള യാത്രക്കിടെയാണ് വിപിന്‍ ഓടിച്ച ബൈക്ക് അപകടത്തില്‍ പെട്ടത്.
Keywords: News, Kerala, Accidental-Death, Army, Bike-Accident, Malappuram, Young man from Malom Paramba died in a road accident in Malappuram