city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Women's Equality Day | ഓഗസ്റ്റ് 26, വനിതാ സമത്വ ദിനം: ചരിത്രം, പ്രാധാന്യം, അറിയാം

ന്യൂഡെൽഹി: (www.kasargodvartha.com) വിവിധ മേഖലകളിൽ സ്ത്രീകൾ കൈവരിച്ച നേട്ടങ്ങളും മുന്നേറ്റങ്ങളും അടയാളപ്പെടുത്തുന്നതിനായി എല്ലാ വർഷവും ഓഗസ്റ്റ് 26 ന് വനിതാ സമത്വ ദിനം ആചരിക്കുന്നു. പതിറ്റാണ്ടുകളായി സ്ത്രീകൾ സമൂഹത്തിൽ തുല്യരായി അംഗീകരിക്കപ്പെടാൻ പാടുപെടുകയും ലിംഗാധിഷ്ഠിത വിവേചനത്തിനെതിരെ സജീവമായി പ്രതിഷേധിക്കുകയും എല്ലാ മേഖലകളിലും തുല്യ അവസരങ്ങൾക്കായി പോരാടുകയും ചെയ്യുകയാണ് ഇപ്പോഴും..
  
Women's Equality Day | ഓഗസ്റ്റ് 26, വനിതാ സമത്വ ദിനം: ചരിത്രം, പ്രാധാന്യം, അറിയാം


ചരിത്രം

നീണ്ട പോരാട്ടത്തിനൊടുവിൽ 1920 ഓഗസ്റ്റ് 26ന് അമേരികയിൽ പത്തൊൻപതാം ഭരണഘടനാ ഭേദഗതിയിലൂടെ സ്ത്രീകൾക്ക് ആദ്യമായി വോടവകാശം ലഭിച്ചു. ഇതിന്റെ 50-ാം വാർഷികത്തിൽ 1971-ൽ, അമേരികൻ കോൺഗ്രസ് പ്രതിനിധി ബെല്ല അബ്സുഗ് ഓഗസ്റ്റ് 26 വനിതാ സമത്വ ദിനമായി അനുസ്മരിക്കാൻ ബിൽ അവതരിപ്പിച്ചു. 1971-ൽ അമേരികൻ കോൺഗ്രസ് ഔപചാരികമായി അംഗീകരിക്കുകയും ഓഗസ്റ്റ് 26 വനിതാ സമത്വ ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു.

അവസരങ്ങളുടെയും സാമൂഹിക പദവിയുടെയും കാര്യത്തിൽ തുല്യ അവകാശങ്ങൾക്കായി സ്ത്രീകൾ വർഷങ്ങളായി നടത്തിയ സമാധാനപരമായ പ്രതിഷേധങ്ങളുടെ പരിസമാപ്തിയായിരുന്നു വനിതാ സമത്വ ദിനം. 1973-ൽ കോൺഗ്രസും 37-ാമത് അമേരികൻ പ്രസിഡന്റായ റിചാർഡ് നിക്‌സണും ഓഗസ്റ്റ് 26 വനിതാ സമത്വ ദിനമായി ഔദ്യോഗികമായി അംഗീകരിച്ചു.


പ്രാധാന്യം

പുരുഷമേധാവിത്വമുള്ള സമൂഹത്തിൽ സ്ത്രീ സമത്വത്തെ ഓർമപെടുത്തിയാണ് ഈ ദിനം ആചരിക്കുന്നത്. വനിതാ സമത്വ ദിനം അമേരികൻ ഭരണഘടനയുടെ പത്തൊൻപതാം ഭേദഗതിയുടെ അനുസ്മരണത്തെ അടയാളപ്പെടുത്തുക മാത്രമല്ല, ഒരു കാലത്ത് പുരുഷന്മാർക്ക് മാത്രമായി നിശ്ചയിച്ചിരുന്ന വിവിധ മേഖലകളിൽ സ്ത്രീകൾ നേടിയ പ്രധാന നേട്ടങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നു. ശമ്പള വ്യത്യാസം, ഗർഭച്ഛിദ്ര അവകാശങ്ങൾ, തുല്യ അവസരങ്ങൾ, ലിംഗാധിഷ്ഠിത അക്രമം, ലിംഗാധിഷ്ഠിത വിവേചനം എന്നിവയിൽ സമൂഹത്തിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ ദിനം കൊണ്ടാടുന്നത്.

Keywords:  New Delhi, India, News, Top-Headlines, Women-Equality-Day, Women, Women's Equality Day: History and Significance.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia