യുവതി പൊള്ളലേറ്റ് ആശുപത്രിയിൽ
Nov 7, 2020, 17:31 IST
ഉദുമ: (www.kasargodvartha.com 07.11.2020) യുവതിയെ പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേല്‍ ബാരയിലെ ശ്രീജ(22)യെയാണ് ഗുരുതരമായി പൊളളലേറ്റ് ഉദുമയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പീഡനം മൂലം യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. ആശുപത്രിയിലെ ഡോക്ടറോടും യുവതി ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നാണ് വിവരം.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. സ്വയം തീകൊളുത്തിയതാണെന്നാണ് യുവതി ആശുപത്രിയിൽ പറഞ്ഞത്.
Keywords: Uduma, Kasaragod, Top-Headlines, News, Kerala, Burnt, hospital, Women, Woman hospitalized After burning Injury < !- START disable copy paste -->