city-gold-ad-for-blogger

Accident | നടന്നുപോവുകയായിരുന്ന വീട്ടമ്മ കാറിടിച്ച് മരിച്ചു

ഉപ്പള: (www.kasargodvartha.com) നടന്നുപോവുകയായിരുന്ന വീട്ടമ്മ കാറിടിച്ച് മരിച്ചു. ഉപ്പള ഭഗവതി റോഡിലെ കൃഷ്ണഷെട്ടിയുടെ ഭാര്യ അക്കമ്മ ഷെട്ടി (85) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെ ഉപ്പള ദേശീയപാതയിൽ തുരുത്തിയിൽ നഗറിലാണ് അപകടമുണ്ടായത്.

Accident | നടന്നുപോവുകയായിരുന്ന വീട്ടമ്മ കാറിടിച്ച് മരിച്ചു

നടന്നുപോകുമ്പോള്‍ പിന്നില്‍ നിന്നും വന്ന കെഎല്‍ 14 എക്‌സ് 6162 നമ്പര്‍ കാര്‍ അക്കമ്മഷെട്ടിയെ ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തിൽ പൊലീസ് കേസെടുത്തു.

Keywords: News, Uppala,Kasaragod, Kerala, Accident, Police, Obituary, Case, Woman dies after being hit by car.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia