city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Wild boar | കുമ്പള കൊടിയമ്മയിൽ കാട്ടുപന്നിക്കൂട്ടം ജനജീവിതത്തിന് ഭീഷണിയാകുന്നു; സ്‌കൂടറിൽ ഇടിച്ച് വിദ്യാർഥികൾക്ക് പരുക്ക്

കുമ്പള: (KasargodVartha) കൊടിയമ്മയിൽ കാട്ടുപന്നിക്കൂട്ടം ജനജീവിതത്തിന് ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം സ്‌കൂടറിൽ പന്നിയിടിച്ച് വിദ്യാർഥികൾക്ക് പരുക്കേറ്റു. കൊടിയമ്മ കഞ്ചിക്കട്ടയിലാണ് കളി കാണാൻ പോയി തിരിച്ചുവരുന്നതിനിടെ വിദ്യാർഥികൾ സഞ്ചരിച്ച സ്‌കൂടറിൽ പന്നിയിടിച്ചത്. 19ഉം 17ഉം വയസുള്ള രണ്ട് വിദ്യാർഥികൾക്കാണ് പരുക്കേറ്റത്.

Wild boar | കുമ്പള കൊടിയമ്മയിൽ കാട്ടുപന്നിക്കൂട്ടം ജനജീവിതത്തിന് ഭീഷണിയാകുന്നു; സ്‌കൂടറിൽ ഇടിച്ച് വിദ്യാർഥികൾക്ക് പരുക്ക്

കുമ്പള കൊടിയമ്മയിൽ പ്ലാന്റേഷന്റെ 17 ഏകറോളം വരുന്ന സ്ഥലത്ത് കാറ്റാടി മരങ്ങളും അക്വേഷയും വർഷങ്ങൾക്ക് മുമ്പ് നട്ടിരുന്നു. ഇത് ഇപ്പോൾ വളർന്ന് വലിയ കാടായി മാറിയിരിക്കുകയാണ്. 19 ഏകർ സ്ഥലമാണ് പ്ലാന്റേഷൻ കോർപറേഷന്റേതായി ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് ഏകറോളം സ്ഥലം ഹൈസ്‌കൂൾ കെട്ടിട നിർമാണത്തിനായി നൽകിയിരുന്നു. ബാക്കി സ്ഥലത്താണ് ഇപ്പോൾ പന്നികൾ പെറ്റ് പെരുകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ബസ് സ്റ്റോപിനടുത്ത് പന്നിയെ കണ്ട് വിദ്യാർഥിനി ബാഗും ഷൂസും ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട സംഭവമുണ്ടായിരുന്നു. ഇത്തരത്തിൽ കാട്ടുപന്നികളെ ഭയന്നോടി പരുക്കേൽക്കുന്ന കുട്ടികളുടെ എണ്ണവും കൂടിവരികയാണ്. പന്നികളുള്ള പ്ലാന്റേഷന്റെ സ്ഥലം ഇവ പുറത്തിറങ്ങാത്ത വിധം കമ്പിവേലി കെട്ടി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്.

രണ്ട് വർഷം മുമ്പ് കൊടിയമ്മ സ്വദേശിയായ സൽതു മുഹമ്മദ് എന്നയാളുടെ ഓടോറിക്ഷയിൽ പന്നിയിടിച്ചതിനെ തുടർന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പന്നിയുടെ ചവിട്ടേറ്റ് ഇദ്ദേഹത്തിന്റെ വാരിയെല്ല് പൊട്ടിയിരുന്നു. തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി ഒന്നരമസക്കാലം മംഗ്ളൂറിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയേണ്ടിയും വന്നു. കാട്ടുപന്നിയുടെ ശല്യം കാരണം ഇപ്പോൾ രാത്രിയിൽ ഓടോറിക്ഷ വിളിച്ചാൽ ഡ്രൈവർമാർ യാത്ര പോകാൻ തയ്യാറാകാത്ത സ്ഥിതിയിലാണെന്ന് പ്രദേശവാസികൾ പറയുന്നു. കാട്ടുപന്നി ശല്യത്തിൽ ശക്തമായ നടപടികൾ വേണമെന്നാണ് ആവശ്യം.

Keywords: News, Malayalam, Kasaragod, Kumble, Wild boar, Public, Students, Wild boar nuisance become threat to public.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia