Khalifa | റമദാന്‍ വസന്തം - 2024: അറിവ് 03
Mar 14, 2024, 16:00 IST
(KasargodVartha) അറിവ് 03 (14.03.2024): ഖുലഫാഉ റാശിദുകളിൽ കൂടുതൽ കാലം ഭരണം നടത്തിയ ഖലീഫ ആരാണ്?
ഖുലഫാഉ റാശിദുകൾ
മുഹമ്മദ് നബിയുടെ വിയോഗാനന്തരം ഇസ്‌ലാമിക ലോകത്തിന്റെ ഭരണസാരഥ്യ മേറ്റെടുത്തവരാണ് ഖലീഫമാര്‍. 'പിന്‍ഗാമി' എന്നാണ് ഇതിന്റെ ഭാഷാർഥം. ഒന്നാമത്തെ ഖലീഫയായിരുന്നു അബൂബകർ സിദ്ദീഖ്. ശേഷം ഉമർ, ഉസ്മാൻ, അലി എന്നിവരായിരുന്നു ഇസ്‌ലാമിക ഭരണാധികാരികൾ. ഈ നാല് ഖലീഫമാർ ഖുലഫാഉ റാശിദുകൾ (സച്ചരിതരായ ഖലീഫമാർ ) എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഈ കാലഘട്ടത്തിൽ, ഇസ്ലാം അറേബ്യൻ ഉപദ്വീപിൻ്റെ അതിരുകൾക്കപ്പുറത്തേക്ക് വളരുകയും വ്യാപിക്കുകയും ചെയ്തു. അബൂബകർ തൻ്റെ ഔദാര്യത്തിനും മൃദുലഹൃദയത്തിനും പേരുകേട്ട വ്യക്തിത്വമാണ്. അബൂബകറിൻ്റെ മരണത്തെത്തുടർന്ന്, ഉമർ ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തെ ഏറ്റവും ധീരനായി വിശേഷിപ്പിക്കുന്നു. ശേഷം ഖലീഫയായ ഉസ്മാന്റെ ഉദാരമായ ദാനശീലം പ്രസിദ്ധമാണ്. മുഹമ്മദ് നബിയുടെ അമ്മാവനായ അബു താലിബിൻ്റെ മകനാണ് നാലാം ഖലീഫ അലി.