Battle of Badr | റമദാന്‍ വസന്തം - 2024: അറിവ് 16
Mar 27, 2024, 16:02 IST
(KasargodVartha) അറിവ് 16 (27.03.2024): ബദർ യുദ്ധത്തിന് ശേഷം അവതരിച്ച സൂറത്ത് ഏതാണ്?
ബദ്ര്‍ യുദ്ധം
ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ മാസം 17 വെള്ളിയാഴ്ചയാണ് ബദ്ര്‍ യുദ്ധം നടന്നത്. ഇസ്ലാമിനെ തകര്‍ക്കാന്‍ പുറപ്പെട്ട മക്കാ ഖുറൈശികളും മുസ്ലിംകളും തമ്മില്‍ മദീനക്കടുത്തുള്ള ബദ്റില്‍ വെച്ച് നടന്ന ഇസ്ലാമിക ചരിത്രത്തിലെ പ്രധാനപ്പെട്ട പോരാട്ടമാണിത്. സായുധസജ്ജരായ ആയിരം പടയാളികളാണ് ഖുറൈശി പക്ഷത്ത് അണിനിരന്നത്.
മുസ്ലിം പക്ഷത്ത് നാമമാത്രമായ ആയുധങ്ങളുമായി 313 പേരാണുണ്ടായിരുന്നത്. എന്നാൽ കേവലം 313 പേരുള്ള മുസ്ലിംകളുടെ ചെറിയ സംഘം, ആയിരത്തിലധികം വരുന്ന സര്‍വ ആയുധങ്ങളുമുള്ള വലിയൊരു സൈന്യത്തെ കീഴടക്കി. ‘യൗമുൽ ഫുർഖാൻ’ എന്നാണ് ബദ്ർ യുദ്ധദിനത്തെ ഖുർആൻ പരിചയപ്പെടുത്തുന്നത്.