Winter Diseases | തണുപ്പ് കാലത്ത് ഈ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായെന്ന് വരാം; പരിഹാരം ഇതാ!
Feb 5, 2024, 21:53 IST
കൊച്ചി: (KasargodVartha) കാലം മാറുന്നതിന് അനുസരിച്ച് നമ്മുടെ ശരീരത്തിലും ചില മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്. ചൂടുകാലത്തും, തണുപ്പുകാലത്തും മഴക്കാലത്തും ശരീരം ഓരോ രീതിയിലാണ് അതിനോട് പൊരുത്തപ്പെടുന്നത്. ഇത് തണുപ്പുകാലമാണ്. നമ്മുടെ ശരീരത്തില്‍ ഈ സമയത്ത് ചില ആരോഗ്യ പ്രശ്‌നങ്ങളൊക്കെ ഉണ്ടാകാറുണ്ട്. തണുത്ത കാലാവസ്ഥയില്‍ ആളുകള്‍ പൊതുവെ വീടിനകത്ത് തന്നെ നില്‍ക്കുകയാണ് പതിവ്. അതുകൊണ്ടുതന്നെ വൈറസുകള്‍ക്കും അണുബാധകള്‍ക്കും കൂടുതല്‍ ഇരയാകുന്നു.
തണുപ്പ് കാലാവസ്ഥ ശൈത്യകാല രോഗങ്ങള്‍ മാത്രമല്ല, മറിച്ച് നമ്മുടെ ശരീരത്തെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ചില മാറ്റങ്ങളും ഉണ്ടാക്കുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അത് എന്താണെന്ന് നോക്കാം.
നാവ് കൂടുതല്‍ ഉപയോഗിക്കുന്നു
തണുപ്പ് കാലാവസ്ഥയില്‍ ചുണ്ടുകള്‍ വരണ്ടതായി അനുഭവപ്പെടുന്നു. ഈ അവസരത്തില്‍ ചുണ്ടുകള്‍ നനയ്ക്കുന്നതിനായി നാക്ക് ഉപയോഗിക്കുന്നു. ഇത് താല്‍ക്കാലിക ആശ്വാസം നല്‍കുമെങ്കിലും, ഈ ശീലം ചുണ്ടുകളെ വീണ്ടും പ്രശ്നത്തിലാക്കുന്നു. ഉമിനീര്‍ വളരെ വേഗത്തില്‍ ബാഷ്പീകരിക്കപ്പെടുകയും ചുണ്ടുകള്‍ മുമ്പത്തേതിനേക്കാള്‍ വരണ്ടിരിക്കുകയും ചെയ്യും. ചുണ്ടുകള്‍ക്ക് പരുഷമായതും അസ്വസ്ഥതയുണ്ടാക്കുന്നതുമായ ധാരാളം എന്‍സൈമുകളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്.
സെന്‍സിറ്റീവ് പല്ലുകള്‍
സെന്‍സിറ്റീവ് പല്ലുകളാണെങ്കില്‍ തണുപ്പുള്ളപ്പോള്‍ തുളയ്ക്കുന്നതുപോലുള്ള വേദന അനുഭവപ്പെടാം. തണുത്ത വായു പല്ലിനുള്ളിലെ ഞരമ്പുകളില്‍ എത്തി പല്ലുകളെ വേദനിപ്പിക്കും. അതുകൊണ്ടുതന്നെ പുറത്ത് പോവുമ്പോള്‍ മൂക്കിലൂടെ ശ്വസിക്കാനും വായില്‍ ഒരു സ്‌കാര്‍ഫ് പൊതിഞ്ഞ് ചൂടാക്കി നിലനിര്‍ത്താനും തണുപ്പില്‍ നിന്ന് സെന്‍സിറ്റീവ് പല്ലുകളെ സംരക്ഷിക്കാനും വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. ഇതെല്ലാം പല്ലിന്റെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഘടകമായേക്കാം.
പ്രമേഹം വര്‍ധിപ്പിക്കുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്ന സ്ട്രെസ് ഹോര്‍മോണുകള്‍ പുറപ്പെടുവിക്കാന്‍ തണുത്ത കാലാവസ്ഥ ശരീരത്തെ പ്രോത്സാഹിപ്പിക്കുന്നു. പലര്‍ക്കും, താപനില കുറയുന്നതിനനുസരിച്ച് രക്തത്തിലെ പഞ്ചസാരയും വര്‍ധിക്കുന്നു. കാരണം തണുപ്പുള്ളപ്പോള്‍, പുറത്തുപോയി വ്യായാമം ചെയ്യാനുള്ള പ്രചോദനം കുറവാണ്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിനാല്‍, പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാന്‍ ശൈത്യകാലത്ത് വീട്ടില്‍ തന്നെ വ്യായാമം ചെയ്യേണ്ടതാണ്.
കൂടുതല്‍ ചുളിവുകള്‍
ശരീരത്തില്‍ കൂടുതല്‍ ചുളിവുകള്‍ ഉണ്ടാകുന്നു. ഇത് ചര്‍മത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. തണുപ്പ് കാലത്ത് വായുവില്‍ ഈര്‍പ്പം കുറയുന്നതിനാല്‍, ചര്‍മം വരണ്ടുപോകാന്‍ തുടങ്ങും. ഇതിന് ആവശ്യത്തിന് വെള്ളം നിലനിര്‍ത്താന്‍ കഴിയില്ല, തല്‍ഫലമായി ചര്‍മം വരളുകയും കൂടുതല്‍ ചുളിവുകള്‍ ഉണ്ടാകുകയും ചെയ്യുന്നു.
കാഴ്ച ശക്തിയില്‍ പ്രശ്നങ്ങള്‍
കണ്ണുകള്‍ക്ക് വേനല്‍ക്കാലത്തേക്കാള്‍ കൂടുതല്‍ ശൈത്യകാലത്ത് അപകടസാധ്യതയുണ്ട്. തണുപ്പ് കാലത്ത് പുറത്തുപോകുമ്പോള്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ തടയുന്ന സണ്‍ഗ്ലാസുകള്‍ ധരിക്കാന്‍ പലപ്പോഴും ആളുകള്‍ മറക്കുന്നു. ഇക്കാരണത്താല്‍ മഞ്ഞ് പ്രതിഫലിപ്പിക്കുന്ന സൂര്യന്‍ കണ്ണുകളെ ഗുരുതരമായി തകര്‍ക്കും. കണ്ണുകളെ മൂടുന്ന ടിയര്‍ ഫിലിമിന്റെ നേര്‍ത്ത പാളി വരണ്ട വായുവിനോടും കാറ്റിനോടും വളരെ സെന്‍സിറ്റീവ് ആക്കുകയും ചെയ്യുന്നു. ഇത് കണ്ണിന് വേദന ഉണ്ടാക്കുകയും വരണ്ടതാവുകയും ചെയ്യുന്നു.
നിര്‍ജലീകരണം സംഭവിക്കാം
ശൈത്യകാലത്ത് ദാഹം വളരെ കുറവായിരിക്കും. അതുകൊണ്ടുതന്നെ ആവശ്യത്തിന് വെള്ളം കുടിക്കാന്‍ മറക്കുന്നു. തണുത്ത കാലാവസ്ഥയില്‍ വിയര്‍പ്പ് കുറവായതിനാല്‍, ജലാംശം ഉണ്ടെന്ന് കരുതി കുറച്ച് വെള്ളം മാത്രം കുടിക്കാനുള്ള പ്രവണത കാണിക്കുന്നു.
എന്നാല്‍ ദാഹം കുറവാണെന്ന് കരുതി വെള്ളം കുടിക്കാതിരിക്കരുതെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. വെള്ളം കുടിക്കാതിരുന്നാല്‍ അത് ശരീരത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കും.
Keywords: Weird Things That Happen to Your Body in the Winter, Kochi, News, Winter Season, Body Condition, Health, Health Tips, Drinking Water, Doctors, Warning, Kerala News.