Rain | ദേശീയ പാതയിൽ വെള്ളക്കെട്ട് രൂക്ഷം, പലയിടത്തും കുഴികളും; ദുരിതത്തിലായി പൊതുജനങ്ങൾ; നാഷനൽ ഹൈവേ വഴിയുള്ള ഇരുചക്ര വാഹന യാത്ര പരമാവധി ഒഴിവാക്കണമെന്ന് കലക്ടർ
Jul 4, 2023, 10:43 IST
കാസർകോട്: (www.kasargodvartha.com) കാലവർഷം കനത്തതോടെ ദേശീയപാത നിർമാണം നടക്കുന്ന ഇടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. പലയിടത്തും കുഴികളും കൂടി രൂപപെട്ടതോടെ വാഹന യാത്ര ദുരിതമായി മാറിയിരിക്കുകയാണ്. ഇതിനിടെ, ഈ സാഹചര്യത്തിൽ ദേശീയപാത വഴിയുള്ള ഇരുചക്ര വാഹന യാത്ര പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർ കെ ഇമ്പശേഖർ അഭ്യർഥിച്ചു. വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാൻ അടിയന്തിര നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർച്ചയായ ദിവസങ്ങളിൽ ഓറൻജ് ജാഗ്രത നിലനിൽക്കുന്നതിനാൽ ഉരുൾപൊട്ടൽ ഭീഷണിയുള്ള മലയോരമേഖലയിലെ റോഡുകളിലൂടെ രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെ അടിയന്തിര യാത്രകൾ അല്ലാത്തവ ഒഴിവാക്കേണ്ടതാണെന്നും കലക്ടർ അറിയിച്ചിട്ടുണ്ട്.
ദേശീയപാതയുടെ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ മണ്ണെടുത്ത കുഴികളിൽ പലയിടത്തും വെള്ളം നിറഞ്ഞ് അപകട ഭീഷണി ഉയർത്തുന്നുണ്ട്. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി നിരവധി സ്ഥലങ്ങൾ ഉഴുതുമറിച്ചിട്ടുണ്ട്. പലയിടത്തും വെള്ളം ഒഴുകിപ്പോകാന്‍ സംവിധാനമില്ലാത്ത അവസ്ഥയാണ്. സര്‍വീസ് റോഡുകൾ, കലുങ്ക്, ഓവുചാൽ എന്നിവയുടെ നിർമാണ പ്രവൃത്തികൾ പൂർത്തിയാവാത്തതാണ് പ്രശ്‌നം ഗുരുതരമാക്കിയത്.
റോഡുകള്‍ക്കിരുവശവും മതിലുകള്‍ പണിതതിനാല്‍ വെള്ളം റോഡില്‍ തന്നെ കെട്ടിനില്‍ക്കുകയാണ്. മിക്ക സ്ഥലങ്ങളിലും ഗതാഗത കുരുക്കും രൂപപ്പെട്ടു. ചിലയിടത്ത് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നുമുണ്ട്. മഴക്കാലത്ത് ദേശീയ പാത നിര്‍മാണ പ്രവൃത്തികള്‍ ഏറെ ചെയ്യാനാവില്ല. മഴ ശക്തമാവുന്നതോടെ കൂടുതൽ സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്. ദേശീയ പാതയ്ക്കരികിൽ താമസിക്കുന്നവരും ആശങ്കയിലാണ്.
പുതിയ റോഡിനായി ഉയരം കൂട്ടിയ സ്ഥലങ്ങളില്‍ മണ്‍കൂനകളില്‍ നിന്നും കനത്ത മഴയില്‍ മണ്ണ് റോഡിലേക്കും സമീപത്തെ വഴികളിലേക്കും ഒലിച്ചിറങ്ങുകയാണ്. ഇതുമൂലം വിദ്യാര്‍ഥികള്‍ അടക്ക കാൽനടയാത്രക്കാരും പ്രയാസപ്പെടുകയാണ്. യുദ്ധകാലാടിസ്ഥാനത്തിൽ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വലിയ ദുരന്തങ്ങൾ സംഭവിക്കുമെന്നാണ് ജനങ്ങൾ വ്യക്തമാക്കുന്നത്.
Keywords: News, Kasaragod, Kerala, National Highway, Collector, NH Work, Monsoon Rain, Traffic Problems, Water-logging on national highway.
< !- START disable copy paste -->