നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നത: വസീം പടന്നക്കാട് മുസ്ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് സ്ഥാനവും, യൂത്ത് ലീഗ് ജില്ലാ പ്രവർത്തക സമിതിയംഗത്വവും രാജിവെച്ചു
Jan 2, 2021, 14:08 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.01.2021) നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് വസീം പടന്നക്കാട് മുസ്ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് സ്ഥാനവും, യൂത്ത് ലീഗ് ജില്ലാ പ്രവർത്തക സമിതിയംഗത്വവും രാജിവെച്ചു. രാജിക്കത്ത് ജില്ലാ നേതൃത്വത്തിന് കൈമാറിയതായി വസീം അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ കുറുന്തൂർ വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നിട്ടും വസീം പടന്നക്കാട് വാർഡിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായ അമ്മാവൻ ബിൽടെക് അബ്ദുല്ലയെ വിജയപ്പിക്കാൻ പിന്നിൽ പ്രവർത്തിച്ചുവെന്ന ആരോപണവും ലീഗ് നേതൃത്വത്തിനുണ്ടായിരുന്നു. ഇതിനിടയിലാണ് വസീം രാജിവെച്ചത്. വസീമിന്റെ രാജി മുൻസിപൽ മുസ്ലിം ലീഗിൽ ചര്‍ച്ചയായിട്ടുണ്ട്. അതേ സമയം പാര്‍ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നടപടി സ്വീകരിക്കാനിരിക്കെ വസീം രാജിവെക്കുകയായിരുന്നുവെന്നാണ് മുസ്ലിം യൂത്ത് ലീഗ് കേന്ദ്രങ്ങള്‍ പറയുന്നത്. വസീമിനോട് വിശദീകരണം ചോദിച്ചതായും മറുപടി ലഭിച്ചില്ലെന്നും പറയുന്നു.
Keywords: Kanhangad, Kasaragod, News, Resigned, Padannakad, Muslim Youth League, Youth League, Committee, Members, District, Top-Headlines, Wasim Padannakkad, Kanhangad constituency president, Wasim Padannakkad resigned Muslim Youth League Kanhangad constituency president and Youth League district working committee member positions.