നാട് കടന്നും മറുകര താണ്ടിയും വോട്; തെരഞ്ഞെടുപ്പ് ദിനത്തിലെ ചില കൗതുക വിശേഷങ്ങൾ
Apr 7, 2021, 15:22 IST
കാസർകോട്: (www.kasargodvartha.com 07.04.2021) ഓരോ തെരഞ്ഞെടുപ്പും ഉത്സവമാണ്. എന്ത് പ്രശ്നങ്ങളും താണ്ടി ജനാധിപത്യത്തെ ഊട്ടിയുറപ്പിച്ച് വിലപ്പെട്ട സമ്മതിദാനാവകാശം ഏവരും രേഖപ്പെടുത്താറുണ്ട്. വോട് ദിനത്തിൽ കാസർകോട്ട് കണ്ട ചില കൗതുക വിശേഷങ്ങളിലൂടെ.
നാടുകടന്നെത്തിയ ഏഴ് വോടുകൾ
കുഞ്ചത്തൂർ കുചിക്കട്ടിലെ സേസമ്മയ്ക്കും കുടുംബത്തിനും കുഞ്ചത്തൂർ ഹയർ സെകൻഡറി സ്‌കൂളിലായിരുന്നു വോട്. ഈ കുടുംബം കേരളത്തിലെ വോടർമാരായത് കേവലം ആറ് വർഷം മുൻപാണ്. അതുവരെ കർണാടക സംസ്ഥാനത്തായിരുന്നു ഇവരുടെ വോട്. ബിസിനസ് ആവശ്യങ്ങൾക്കായി കുഞ്ചത്തൂരിൽ താമസമാക്കിയതോടെയാണ് ഇവർ കേരളത്തിൽ വോട് ചെയ്ത് തുടങ്ങിയത്. ഈ കുടുംബത്തിലെ ഏഴ് അംഗങ്ങളും ഇത്തവണ വോട് ചെയ്തു. ഭാഷാ ന്യൂനപക്ഷ മേഖലയായ ഇവിടെ ആറ് ബൂതുകളാണ് ഒരുക്കിയത്. സ്ഥാനാർഥികളുടെ വിവരങ്ങളും വോട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട വിവരങ്ങളുമെല്ലാം കന്നഡ ഭാഷയിൽ കൂടി പ്രദർശിപ്പിച്ചിരുന്നു.
തെരഞ്ഞെടുപ്പുണ്ടോ ? ഞാൻ വോട് ചെയ്തിരിക്കും - ഫൽഗുണൻ മൂപ്പൻ
64ാം യസിലും വോട് ചെയ്യുന്നതിന്റെ ഉത്സാഹമായിരുന്നു നെല്ലിക്കുന്ന് കടപ്പുറത്തെ ഫൽഗുണൻ മൂപ്പന്റെ മുഖത്ത്. തെരഞ്ഞെടുപ്പുണ്ടോ ? ഞാൻ വോട് ചെയ്തിരിക്കും, എന്നാണ് മൂപ്പൻ പറഞ്ഞത്. മുനിസിപൽ ഫിഷറീസ് യു പി സ്‌കൂൾ അടക്കത്ത് ബയൽ ബീചിലായിരുന്നു മൂപ്പന് വോട്.
മറുകര താണ്ടി ഒരു വോട്ട്; ഒരു കൊപ്പൽ മാതൃക
കാസർകോട് നഗരസഭ 28ാം വാർഡ് തളങ്കര കൊപ്പൽ ദ്വീപിലുള്ളവർ പാലത്തിലൂടെ മറുവശത്തെത്തി വോട് ചെയ്‌തത് കൗതുക കാഴ്ചയായി. ഇവിടത്തെ 16 കുടുംബങ്ങളും ആവേശപൂർവം തെരഞ്ഞെടുപ്പ് ഏറ്റെടുത്തു. നല്ലൊരു വിഭാഗം കൂലിപ്പണിക്കാരാണ് ഇവിടെ താമസിക്കുന്നത്. രാവിലെ പണിക്ക് പോകുന്നതിന് മുൻപ് തന്നെ മിക്ക ആളുകളും വോട് ചെയ്തു. തളങ്കര മുസ്ലീം എൽ പി സ്‌കൂളിൽ സജ്ജീകരിച്ച ബൂതിലായിരുന്നു ഇവർക്ക് വോട്. ദ്വീപിലെ നൂറ് പേരും വോട് പാഴാക്കാതെ എല്ലാകാലത്തും ബൂതുകളിൽ എത്താറുണ്ടെന്ന് ദ്വീപ് നിവാസിയായ 43 കാരി സരോജ പറഞ്ഞു.
വോടോർമകളിൽ ഒത്തുകൂടി കന്നിക്കാരും മുത്തശ്ശിമാരും
ഉപ്പള അഹ്‌ലെ സുന്നത്ത് ഹനഫി ജുമാ മസ്ജിദ് കെട്ടിടത്തിലെ 78 എ ബൂതിന്റെ മുന്നിലായിരുന്നു വോടോർമകളുടെ പങ്കു വെക്കല്‍. ഓർമകളും ആദ്യ വോട് അനുഭവങ്ങളും അവര്‍ പരസ്പരം കൈമാറി. 18 കാരായ നേഹ, പ്രീതിക, 57 വയസുള്ള യശോദ, 60 കാരി ചന്ദ്രാവതി എന്നിവരാണ് പോളിങ് ബൂതിന് മുന്നില്‍ വേറിട്ട കാഴ്ചയൊരുക്കിയത്. എല്ലാവരും ഉപ്പള സ്വദേശികളാണ്.
ചേമ്പിലയും ജൈവ വസ്തുക്കളുമായി ഹരിത ബൂത്
ഉദുമ മണ്ഡലത്തിലെ പെരിയ ഹയർസെകൻഡറി സ്‌കൂളിൽ എൻ എസ് എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ ഒരുക്കിയ ഹരിത ബൂത് വ്യത്യസ്ത കാഴ്ചയായി. ചേമ്പിലയും മറ്റ് ജൈവ വസ്തുക്കളും ഉപയോഗിച്ചാണ് ബൂത് അലങ്കരിച്ചത്. കർമ നിരതരായി ഹരിതകർമ സേനയും പ്രവർത്തിച്ചു. കാസർകോട് ജില്ലയിലെ എല്ലാ ബൂതുകളിലും ഹരിത ചട്ടം പാലിച്ചാണ് പ്രവർത്തിച്ചത്. കുടുംബശ്രീ മിഷൻ ഭക്ഷണം വിതരണം ചെയ്യുമ്പോഴും പാർസൽ സെർവീസ് ഒഴിവാക്കാൻ നേരത്തേ തന്നെ തീരുമാനിച്ചിരുന്നുവെന്നും പോളിങ് ഉദ്യോഗസ്ഥരുടെ പരിശീലന സമയത്ത് അവർക്ക് ആവശ്യമായ പ്ലേറ്റും ഗ്ലാസും കരുതാനുള്ള നിർദേശവും നൽകിയിരുന്നെന്നും ഹരിത ചട്ടം നോഡൽ ഓഫീസർ എ ലക്ഷ്മി അറിയിച്ചു.
Keywords: Kasaragod, Kerala, News, Vote, Niyamasabha-Election-2021, Election, Top-Headlines, Vote across the country; Some interesting facts about Election Day.
< !- START disable copy paste -->