എക്സൈസ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്; തൊണ്ടിമുതലായ 118 ലിറ്റര്‍ വിദേശമദ്യം കടത്തിയതായി കണ്ടെത്തി
May 13, 2020, 11:55 IST
കാസര്‍കോട്: (www.kasargodvartha.com 13.05.2020) എക്സൈസ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. തൊണ്ടിമുതലായ 118 ലിറ്റര്‍ വിദേശമദ്യം കടത്തിയതായി കണ്ടെത്തി. വിജിലന്‍സ് ഡയറക്ടര്‍ അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരം ഡി വൈ എസ് പി കെ ദാമോദരന്റെ നേതൃത്വത്തിലാണ് എക്സൈസ് റേഞ്ച് ഓഫീസില്‍ പരിശോധന നടത്തിയത്.
കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായി കാസര്‍കോട് എക്സൈസ് റേഞ്ച് ഓഫീസില്‍ റജിസ്റ്റര്‍ ചെയ്തതും വിവിധ അബ്കാരി കേസുകളിലെ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്നതുമായ 118 ലീറ്റര്‍ വിദേശമദ്യമാണ് ലോക്ഡൗണ്‍ കാലത്ത് ഓഫീസില്‍ നിന്നു കടത്തിയതായി പരിശോധനയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി സര്‍ക്കാരിനു കൈമാറുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു. എസ് ഐമാരായ സി പി മധുസൂദനന്, സി പി ശശിധരന് പിള്ള, എസ് പി ഒമാരായ സുഭാഷ് ചന്ദ്രന്, സുരേഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Keywords: Kasaragod, Kerala, news, Top-Headlines, Excise, Raid, Vigilance-raid, Vigilance raid in Excise office
< !- START disable copy paste -->