city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Fraud Case | ബിജെപി നിയമസഭ സീറ്റിന് കോടികൾ വാങ്ങി വഞ്ചിച്ചെന്ന കേസിലെ കുറ്റപത്രം ആഴ്ചക്കകം; സംഘ്പരിവാർ നേതാവ് ചൈത്ര കുന്താപുര ഉൾപ്പെടെ എട്ട് പേർ പ്രതികൾ

മംഗളൂരു: (KasargodVartha) ഉഡുപ്പി ജില്ലയിലെ ബൈന്തൂർ നിയമസഭ മണ്ഡലത്തിൽ ബിജെപി സീറ്റ് വാഗ്ദാനം ചെയ്ത് അഞ്ച് കോടി രൂപ വാങ്ങി വഞ്ചിച്ചുവെന്ന കേസിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് ആഴ്ചക്കകം കുറ്റപത്രം സമർപ്പിക്കും. സെപ്റ്റംബർ മാസം 12നാണ് മുഖ്യപ്രതി സംഘ്പരിവാർ വേദികളിലെ പ്രസംഗക ചൈത്ര കുന്താപുരയേയും ആറ് പ്രതികളേയും ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ മൂന്നാം പ്രതി അഭിനവ് ഹാലശ്രീ സ്വാമി ആഴ്ചകൾക്ക് ശേഷം ഒഡീഷ്യയിലും അറസ്റ്റിലായി.

Fraud Case | ബിജെപി നിയമസഭ സീറ്റിന് കോടികൾ വാങ്ങി വഞ്ചിച്ചെന്ന കേസിലെ കുറ്റപത്രം ആഴ്ചക്കകം; സംഘ്പരിവാർ നേതാവ് ചൈത്ര കുന്താപുര ഉൾപ്പെടെ എട്ട് പേർ പ്രതികൾ

കേസിൽ 68 സാക്ഷി മൊഴികൾ അന്വേഷണ സംഘം രേഘപ്പെടുത്തി. നിരവധി ഡിജിറ്റൽ രേഖകളും 4.11 കോടി രൂപയും ഇതിനകം പ്രതികളിൽ നിന്ന് പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. സെൻട്രൽ ക്രൈം ബ്രാഞ്ച് അസി. കമീഷണർ റീന സുവർണയുടെ നേതൃത്വത്തിൽ കേസ് അന്വേഷണ പ്രഥമ ഘട്ടം പൂർത്തിയായി. ചൈത്ര കുന്താപുരയുടെ വീട്ടിൽ നിന്നാണ് കൂടുതൽ തുകയും പിടിച്ചെടുത്തത്.

വിജയ നഗര ജില്ലയിലെ ഹാലസ്വാമി മഹാസ്ഥാന മഠത്തിൽ നടത്തിയ പരിശോധനയിൽ സ്വാമി അഭിനവ ഹാലശ്രീ സൂക്ഷിച്ച 56 ലക്ഷം രൂപയുടെ നോട് കെട്ടുകൾ പിടിച്ചെടുത്തിരുന്നു. അഭിനവ സ്വാമിക്ക് ഒന്നര കോടി രൂപ ആദ്യ ഗഡുവായി നൽകി എന്നായിരുന്നു ബൈന്തൂർ സീറ്റ് മോഹിയായ വ്യവസായി ഗോവിന്ദ ബാബു പൂജാരി പരാതിയിൽ പറഞ്ഞിരുന്നത്. ഇതിൽ 50 ലക്ഷം രൂപ തിരിച്ചു നൽകി എന്നാണ് സ്വാമി പൊലീസിനെ അറിയിച്ചത്.

ബം​ഗ​ളൂ​രു​വി​ൽ ഹോ​ടെൽ, ഷെ​ഫ് ടോ​ക് ന്യൂ​ട്രി ഫു​ഡ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന പേ​രി​ൽ കാ​റ്റ​റി​ങ് എന്നീ ബിസി​ന​സുകൾ ന​ട​ത്തു​ന്ന ഉ​ഡു​പ്പി ബൈ​ന്തൂ​ർ സ്വ​ദേ​ശിയാണ് ഗോ​വി​ന്ദ ബാ​ബു പൂ​ജാ​രി. ഇദ്ദേഹം ബം​ഗ​ളൂ​രു ബ​ന്ദെ​പാ​ള​യ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ കേസ് റജിസ്റ്റർ ചെയ്ത് സെ​ൻ​​ട്ര​ൽ ക്രൈം ​ബ്രാ​ഞ്ച് പൊലീസ് നടത്തിയ അന്വഷണത്തിലാണ് പ്രതികളെ പിടികൂടിയത്. യു​വ​മോ​ർ​ച ജ​ന​റ​ൽ​ സെ​ക്ര​ട​റി ഗ​ഗ​ൻ കാ​ടൂ​ർ, ചി​ക്ക മംഗളൂ​രു സ്വ​ദേ​ശി ര​മേ​ശ്, ബം​ഗ​ളൂ​രു കെആ​ർ പു​രം സ്വ​ദേ​ശി നാ​യ്ക്, ചി​ക്ക മംഗളൂ​രു സ്വ​ദേ​ശി ധ​ന​രാ​ജ്, ഉ​ഡു​പ്പി സ്വ​ദേ​ശി ശ്രീ​കാ​ന്ത്, പ്ര​സാ​ദ് ബൈ​ന്തൂ​ർ എ​ന്നിവരാണ് മറ്റു പ്രതികൾ.


Keywords: News, Malayalam News, BJP, Manglure News, Fraud Case, Udupi: Cash for BJP ticket scam accused Chaitra Kundapura brought to Kota in fraud case.





< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia