city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

PMA Salam | 'യുഡിഎഫ് കേരളത്തിൽ 20 സീറ്റും നേടും'; സമസ്ത വിവാദത്തെ കുറിച്ച് ചോദിച്ചപ്പപ്പോൾ പിഎംഎ സലാം 'സലാം' പറഞ്ഞു; മൂന്നാം സീറ്റ് ലീഗിന് അവകാശപ്പെട്ടതാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ലെന്നും പാർടി ജെനറൽ സെക്രടറി

കാസർകോട്: (KasargodVartha) വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫും മുസ്ലിം ലീഗും സജ്ജരായി കഴിഞ്ഞതായി മുസ്ലിം ലീഗ് സംസ്ഥാന ജെനറൽ സെക്രടറി അഡ്വ. പി എം എ സലാം പറഞ്ഞു. കേരളത്തിൽ 20ൽ 20 സീറ്റും നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമസ്ത വിവാദം കഴിഞ്ഞോ എന്ന് ചോദിച്ചപ്പോൾ 'അസ്സലാമു അലൈക്കും' എന്ന് പറഞ്ഞ് പ്രതികരിക്കാതെ അദ്ദേഹം ഒഴിഞ്ഞുമാറി. ഗസ്റ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പി എം എ സലാം.

PMA Salam | 'യുഡിഎഫ് കേരളത്തിൽ 20 സീറ്റും നേടും'; സമസ്ത വിവാദത്തെ കുറിച്ച് ചോദിച്ചപ്പപ്പോൾ പിഎംഎ സലാം 'സലാം' പറഞ്ഞു; മൂന്നാം സീറ്റ് ലീഗിന് അവകാശപ്പെട്ടതാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ലെന്നും പാർടി ജെനറൽ സെക്രടറി

മൂന്നാം സീറ്റ് ലീഗിന് അവകാശപ്പെട്ടതാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ലെന്ന് അദ്ദേഹം പറഞ്ഞു. മുന്നണി സംവിധാനമായതിനാൽ ലീഗിന് ഒറ്റക്ക് തീരുമാനിക്കാനാവില്ല. നേതാക്കൾ തമ്മിൽ ആശയ വിനിമയം നടക്കുന്നുണ്ട്. കമിറ്റിയിൽ ചർച്ച വന്നിട്ടില്ല. ലീഗ് കമിറ്റിയിൽ ചർച്ച ചെയ്ത് യുഡിഎഫിനെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ ഇടതുപക്ഷവും മുഖ്യമന്ത്രി പിണറായി വിജയനും നരേന്ദ്ര മോഡിയും കൃത്യമായ ധാരണയോടെയാണ് പ്രവർത്തിക്കുന്നതെന്ന് സലാം കുറ്റപ്പെടുത്തി. പിണറായിക്കും നരേന്ദ്ര മോഡിക്കും ഇടയിൽ പല ലിങ്കുകളും പ്രവർത്തിക്കുന്നുണ്ട്. അതിലെ ഒരു ലിങ്കാണ് ജെ ഡി എസ്. അവർ പുറമേക്ക് ബിജെപിയെ എതിർക്കുന്നതായി പറയും. എന്നാൽ ഉള്ളിൽ ഇവർ ഒന്നായി പ്രവർത്തിക്കുകയാണ്.



പിണറായിക്കെതിരെയും കുടുംബത്തിനുമെതിരെയുള്ള പല കേസുകളിൽ പരസ്പരം സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം, ജെഡിഎസിന്റെ ബിജെപി ബന്ധത്തിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് മുൻ പ്രധാനമന്ത്രി എച് ഡി ദേവഗൗഡ ബെംഗ്ളൂറിൽ പറഞ്ഞത് ഇതിന്റെയെല്ലാം ഭാഗമാണ്. ജെ ഡി എസ് കർണാടക സംസ്ഥാന പ്രസിഡന്റ് സി എം ഇബ്രാഹിം ബിജെപി ബന്ധത്തെ എതിർത്തപ്പോൾ അവിടത്തെ സംസ്ഥാന കമിറ്റിയെ പിരിച്ചുവിട്ട് മകൻ കുമാരസ്വാമിയെ പ്രസിഡന്റായി അവരോധിക്കുകയായിരുന്നു.

PMA Salam | 'യുഡിഎഫ് കേരളത്തിൽ 20 സീറ്റും നേടും'; സമസ്ത വിവാദത്തെ കുറിച്ച് ചോദിച്ചപ്പപ്പോൾ പിഎംഎ സലാം 'സലാം' പറഞ്ഞു; മൂന്നാം സീറ്റ് ലീഗിന് അവകാശപ്പെട്ടതാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ലെന്നും പാർടി ജെനറൽ സെക്രടറി

എന്നാൽ കേരളത്തിലെ ജെ ഡി എസ് നേതൃത്വം ബിജെപി ബന്ധത്തെ എതിർക്കുമ്പോൾ അവരെ പിരിച്ചുവിടാൻ പോലും തയ്യാറാകാതിരുന്നത്
ബിജെപി ബന്ധത്തിന്റെ തെളിവാണെന്നും സലാം കുറ്റപ്പെടുത്തി. ഫലസ്തീൻ അധിനിവേശത്തിനെതിരെ കോഴിക്കോട്ട് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മഹാറാലി ചരിത്രസംഭവമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ് ടി യു സംസ്ഥാന ജാഥ ഉദ്‌ഘാടന പരിപാടിക്ക് എത്തിയതായിരുന്നു പി എം എ സലാം.

Keywords: News, Kerala, Kasaagod, Politics, UDF, PMA Salam, Muslim League, UDF will win all 20 seats in Kerala: PMA Salam.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia