city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബി ജെ പി ക്ക് പണി കൊടുത്ത് മുന്നണികൾ; ബദിയടുക്ക, കുമ്പള, കുമ്പഡാജെ പഞ്ചായത്തുകളിൽ യു ഡി എഫ് പ്രസിഡണ്ടുമാർ; മുളിയാറിൽ എൽ ഡി എഫിന് നറുക്കെടുപ്പിൽ പ്രസിഡണ്ട് പദവി

കാസർകോട്: (www.kasargodvartha.com 30.12.2020) ആർക്കും ഭൂരിപക്ഷമില്ലാത്ത  പഞ്ചായത്തുകളിൽ ബി ജെ പി ക്ക് പണി കൊടുത്ത് മുന്നണികൾ. ബദിയടുക്ക, കുമ്പള, കുമ്പഡാജെ പഞ്ചായത്തുകളിൽ യു ഡി എഫ് പ്രസിഡണ്ടുമാർ തെരെഞ്ഞടുക്കപ്പെട്ടു.

ബി ജെ പി ക്ക് പണി കൊടുത്ത് മുന്നണികൾ; ബദിയടുക്ക, കുമ്പള, കുമ്പഡാജെ പഞ്ചായത്തുകളിൽ യു ഡി എഫ് പ്രസിഡണ്ടുമാർ; മുളിയാറിൽ എൽ ഡി എഫിന് നറുക്കെടുപ്പിൽ പ്രസിഡണ്ട് പദവി



അതേസമയം ബി ജെ പി അംഗങ്ങൾ വിട്ടുനിന്ന മുളിയാറിൽ എൽ ഡി എഫിന് നറുക്കെടുപ്പിൽ പ്രസിഡണ്ട് പദവി ലഭിച്ചു. എല്‍ ഡി എഫ് സ്വതന്ത്രന്റെ പിന്തുണയില്‍ കുമ്പഡാജെയില്‍ വീണ്ടും യു ഡി എഫ് ഭരണം നേടി. ഹമീദ് പൊസളിഗെ പ്രസിഡന്റായി ചുമതലയേറ്റു. 

വോട്ട് നില

യുഡിഎഫ്- 7 ബിജെപി- 6. എൽ ഡി എഫ് സ്വതന്ത്രൻ അബ്ദുർ റസാഖ് യു ഡി എഫിന് അനുകൂലമായി വോട്ട് ചെയ്തു. ബി ജെ പി യിലെ സഞ്ജീവ ഷെട്ടിക്ക് 6 വോട്ട് ലഭിച്ചപ്പോൾ യു ഡി എഫിലെ ഹമീദിന് സ്വതന്ത്രൻ്റെ അടക്കം 7 വോട്ട് ലഭിച്ചു.

കുറ്റിക്കോലിൽ എച് മുരളി പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ നിന്നാണ് എൽഡിഎഫിലെ മുരളി മത്സരിച്ച് ജയിച്ചത്. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് എൽഡിഎഫിലെ ശോഭനകുമാരി മത്സരിക്കും.

വലിയപറമ്പ് പഞ്ചായത്തിൽ കലാസാംസ്‌കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമായ വി വി സജീവനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. പടന്ന പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞ ഭരണസമതിയിലെ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ നാലാം വാർഡ് മെമ്പർ മുസ്ലീം ലീഗിലെ പി വി മുഹമ്മദ് അസ്ലമിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.

ചെറുവത്തൂരിൽ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി വി പ്രമീളയെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. കയ്യൂർ ചീമേനി പഞ്ചായത്തിൽ സി പി എം ജില്ലാ കമ്മിറ്റി അംഗമായ കെ പി വത്സലയെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.

പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അഞ്ചാം വാർഡിന്റെ പ്രതിനിധിയായ പൊള്ളപ്പൊയിലിൽ നിന്നുള്ള പി പി പ്രസന്നകുമാരിയാണ്. തൃക്കരിപ്പൂരിൽ മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രടറി വയലോടി വാർഡിൽ നിന്നും ജയിച്ച സത്താർ വടക്കുമ്പാട് പ്രസിഡണ്ടായി അധികാരമേറ്റു. കോൺഗ്രസിലെ ആനന്ദവല്ലി വൈസ് പ്രസിഡണ്ടാകും.

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ടി കെ രവി ചുമതലയേറ്റു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി മാധവൻ മണിയറയെ തെരഞ്ഞെടുത്തു.

ബദിയടുക്കയിൽ വോട്ടെടുപ്പിൽ നിന്ന് എൽ ഡി എഫ് വിട്ടു നിന്നതിനാൽ യു ഡി എഫിലെ ബി ശാന്ത നറുക്കെടുപ്പിലൂടെ ബി ജെ പിയെ പരാജയപ്പെടുത്തി പഞ്ചായത്ത് പ്രസിഡണ്ടായി

മുളിയാർ പഞ്ചായത്തിൽ എൽ പി വി മിനി നറുക്കെടുപ്പിലൂടെ യു ഡി എഫിനെ പരാജയപ്പെടുത്തി പ്രസിഡണ്ടായി. കുമ്പള പഞ്ചയത്തിൽ ലീഗ് വിമതൻ്റെയും എസ് ഡി പി യുടെയും പിന്തുണയിൽ ലീഗിന് പ്രസിഡണ്ട് സ്ഥാനം ലഭിച്ചു. 

ആകെയുള്ള 23 സീറ്റുകളിൽ യുഡിഎഫ്‌- 9 ബിജെപി- 9 എൽഡിഎഫ്-3 ( 2 എൽഡിഎഫ് സ്വതന്ത്രർ), എസ് ഡി പി ഐ – 1 , ലീഗ് വിമതൻ – 1 എന്നിങ്ങനെയാണ് കക്ഷി നില.

ഭരണസമിതി തിരഞ്ഞെടുപ്പിൽ എൽഡിഎഫ് അംഗങ്ങൾ വിട്ടു നിന്നപ്പോൾ ലീഗ് വിമതയായി കൊപ്പളം 19-ാം വാർഡിൽ നിന്നും മത്സരിച്ച കൗലത്ത് ബീവിയും മുസ്ലിം ലീഗിനെ പിന്തുണച്ചു.

Keywords:  Kerala, News, Kasaragod, Panchayath, Election, President, Top-Headlines, Local-Body-Election-2020, LDF, UDF, BJP, UDF presidents in Badiyadukka, Kumbala and Kumbadaje panchayats; LDF presidency in Muliyar draw.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia