ഉമ്മൻ ചാണ്ടിയെ പങ്കെടുപ്പിച്ചു കൊണ്ട് വെള്ളരിക്കുണ്ടിൽ യു ഡി എഫ് നടത്തിയ തിരഞ്ഞെടുപ്പ് പൊതുയോഗം; നേതാക്കൾക്കെതിരെ പോലീസ് കേസ്
Dec 5, 2020, 18:28 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 05.12.2020) ത്രിതല പഞ്ചായത്ത് തെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഐക്യ ജനാധിപത്യ മുന്നണി ബളാൽ മണ്ഡലം കമ്മറ്റി ഉമ്മൻ ചാണ്ടിയെ പങ്കെടുപ്പിച്ചു കൊണ്ട് വെള്ളരിക്കുണ്ടിൽ നടത്തിയ പൊതുയോഗത്തിനെതിരെ പോലീസ് കേസ്. യു ഡി എഫ് നേതാക്കളായ രാജു കട്ടക്കയം, ഹരീഷ് പി നായർ, എ സി ലത്വീഫ്, ടി അബ്ദുൽ ഖാദർ, പി വി രവി, ഷോബി ജോസഫ് തുടങ്ങി 20ഓളം പേർക്കെതിരെയാണ് വെള്ളരിക്കുണ്ട് പോലീസ് പകർച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരം കേസ് എടുത്തിരിക്കുന്നത്.
ഉമ്മൻ ചാണ്ടി പങ്കെടുത്ത യോഗത്തിൽ നൂറിലധികം ആളുകളെ പങ്കെടുപ്പിച്ചതിനാണ് കേസ്. മലയോരത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത ഉമ്മൻ ചാണ്ടി വെള്ളരിക്കുണ്ടിൽ വന്നതറിഞ്ഞു ആളുകൾ തടിച്ചു കൂടിയതാണെന്നും യു ഡി എഫ് സംഘടിപ്പിച്ച പരിപാടിയിൽ 75പേർക്ക് ഇരിക്കാവുന്ന കസേരകൾ മാത്രമാണ് ഒരുക്കിയതെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കോൺഗ്രസ്സ് നേതാവ് രാജു കട്ടക്കയം പറഞ്ഞു.
Keywords: Kerala, News, Kasaragod, COVID-19, Corona, Top-Headlines, Vellarikundu, Local-Body-Election-2020, Oommen Chandy, Balal, Police, Case, Raju Kattakkayam, UDF election rally in Vellarikund with the participation of Oommen Chandy; Police case against leaders.
< !- START disable copy pas