അടിമുടി മാറ്റങ്ങളുമായി പി എസ് സി; ഇനി മുതല്‍ രണ്ട് ഘട്ട പരീക്ഷകള്‍, മികവുള്ളവര്‍ മാത്രം രണ്ടാം ഘട്ടത്തിലേക്ക്
തിരുവനന്തപുരം: (www.kasargodvartha.com 18.08.2020) സംസ്ഥാനത്ത് അടിമുടി മാറ്റങ്ങളുമായി പി എസ് സി പരീക്ഷ രീതി. ഇനി മുതല്‍ രണ്ട് ഘട്ടമായിട്ടായിരിക്കും പി എസ് സി പരീക്ഷകള്‍ നടത്തുക. ലക്ഷ കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ എഴുതുന്ന ആദ്യ പരീക്ഷ സ്‌ക്രീനിംഗ് ടെസ്റ്റായി കണക്കാക്കും. സ്‌ക്രീനിംഗ് ടെസ്റ്റില്‍ നിന്ന് മെരിറ്റുള്ളവരെ കണ്ടുപിടിച്ച് പ്രിലിമിനറി ലിസ്റ്റ് തയ്യാറാക്കും. തുടര്‍ന്ന് അവരെ ആയിരിക്കും അവസാന പരീക്ഷക്കായി ഉപയോഗിക്കുക.
അവസാന പരീക്ഷയിലെ മാര്‍ക്കായിരിക്കും നിയമനത്തിന് ഉപയോഗിക്കുന്നതെന്ന് പി എസ് സി ചെയര്‍മാന്‍ എം കെ സക്കീര്‍ അറിയിച്ചു. സ്‌ക്രീനിംഗ് പരീക്ഷയിലെ മാര്‍ക്ക് അന്തിമഫലത്തെ ബാധിക്കില്ല. മികവുള്ളവര്‍ മാത്രമേ രണ്ടാംഘട്ടത്തിലേക്ക് കടക്കുകയുള്ളൂ. ഗൗരവത്തോടെ പി എസ് സി പരീക്ഷയെ സമീപിക്കുന്നവരെ കണ്ടെത്താനാണ് പുതിയ തീരുമാനം. അന്തിമ പരീക്ഷ കഴിഞ്ഞുടന്‍ ഫലം പ്രഖ്യാപിക്കാനും സാധിക്കും.
ഡിസംബര്‍ മുതല്‍ പുതിയ രീതി നടപ്പാക്കും. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നീട്ടിവച്ച പരീക്ഷകളെല്ലാം പുനരാരംഭിച്ച് കഴിഞ്ഞു. പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ഈ പരീക്ഷകള്‍ നടത്തുക. കോവിഡ് കാലഘട്ടത്തിലേക്ക് മാത്രമായി ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: News, Kerala, PSC, Examination, Top-headlines, Thiruvananthapuram, Two phase PSC exams from now on