പുഴയിൽ കുളിക്കാനിറങ്ങിയ വിവാഹസംഘത്തിലെ 3 യുവാക്കളിൽ 2 പേർ മുങ്ങി മരിച്ചു; ഒരാളെ കാണാതായി
Apr 26, 2021, 19:34 IST
കുമ്പള: (www.kasargodvartha.com 26.04.2021) ഷിറിയ പുഴയില്‍ കുളിക്കാനിറങ്ങിയ വിവാഹസംഘത്തിലെ മൂന്ന് യുവാക്കളില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു.
കുമ്പളയിലെ ഒരു വീട്ടിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ കര്‍ണാടക പുത്തൂരിലെ കാർത്തിക്ക് (18), കീർത്തൻ (19) എന്നിവരാണ് മരിച്ചത്. കാണാതായ ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.
കുമ്പളയിലെ ഒരു വീട്ടിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ കര്‍ണാടക സ്വദേശികളായ മൂന്നുപേരാണ് തിങ്കളാഴ്ച വൈകീട്ട് നാലു മണിയോടെ പുഴയിൽ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ ഒരാൾ മുങ്ങിത്താഴുകയായിരുന്നു. രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റ് രണ്ടു പേരും മുങ്ങി പോയത്.

കൂടെയുണ്ടായിരുന്ന മറ്റുള്ളവർ നാട്ടുകാരെയും മത്സ്യത്തൊഴിലാളികളെയും അറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് രണ്ടുപേരുടെ മൃതദേഹം കിട്ടിയത്. മൂന്നാമനായി നാട്ടുകാരും മത്സ്യ തൊഴിലാളികളും ഫയർഫോഴ്സും പൊലീസും തിരച്ചില്‍ തുടരുകയാണ്.
Keywords: Kerala, News, Kasaragod, Kumbala, Driver, Drown, Death, Marriage, Top-Headlines, Youth, Police, Fire force, Fishermen, Two drowned to death in Kumbala river; One goes missing.
< !- START disable copy paste --> 