നിരോധിത എംഡിഎംഎ മയക്കുമരുന്നുമായി രണ്ട് പേർ അറസ്റ്റിൽ
Sep 28, 2021, 13:18 IST
തൃക്കരിപ്പൂർ: (www.kasargodvartha.com 28.09.2021) എംഡിഎംഎ മയക്കുമരുന്നുമായി രണ്ട് പേർ അറസ്റ്റിൽ. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ എ സി അബ്ദുൽ ഖാദർ (28), എൻ ശംസീർ (40) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച ബൈകും പിടിച്ചെടുത്തു.
< !- START disable copy paste -->
< !- START disable copy paste -->
കാസർകോട്ട് നിന്ന് ലഹരിമരുന്ന് കൊണ്ടുവന്ന് വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ പേർ ഉൾപെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്. വിദ്യാർഥികളെയടക്കം ലഹരിമരുന്ന് കടത്തിന് ഉപയോഗിക്കുന്നുണ്ടെന്ന് പരാതിയുണ്ട്.
Keywords: Kasaragod, News, Top-Headlines, Arrest, Drugs, Police, Chandera, Bike, Students, court, Two arrested with MDMA drugs.
ചന്തേര എസ്ഐ എം വി ശ്രീദാസും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.
Keywords: Kasaragod, News, Top-Headlines, Arrest, Drugs, Police, Chandera, Bike, Students, court, Two arrested with MDMA drugs.