Transfer | ഡി വൈ എസ് പിമാര്‍ക്ക് കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് വി വി മനോജ്, കാഞ്ഞങ്ങാട് പി ബാലകൃഷ്ണന്‍ നായര്‍, ഡോ വി ബാലകൃഷ്ണന്‍ എസ് എസ് ബി ഡി വൈ എസ് പി
Jul 7, 2022, 13:38 IST
കാസര്‍കോട്: (www.kasargodvartha.com) ഡി വൈ എസ് പിമാര്‍ക്ക് കൂട്ട സ്ഥലംമാറ്റം. കാസര്‍കോട് ഡി വൈ എസ് പിയായി സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് വി വി മനോജിനെ നിയമിച്ചു. കാസര്‍കോട് ഡി വൈ എസ് പിയായിരുന്ന പി ബാലകൃഷ്ണന്‍ നായരെ കാഞ്ഞങ്ങാട് ഡി വൈ എസ് പിയായി നിയമിച്ചു.
കാഞ്ഞങ്ങാട് ഡി വൈ എസ് പിയായിരുന്ന ഡോ. ബാലകൃഷ്ണനെ എസ് എസ് ബി ഡി വൈ എസ് പിയായി നിയമിച്ചു. സംസ്ഥാനത്ത് മൊത്തം 36 ഡി വൈ എസ് പിമാര്‍ക്കാണ് സ്ഥലംമാറ്റം.
Keywords: News, Kasaragod, Top-Headlines, Kanhangad, Police, DYSP, Transfers to DYSPs.