Traders rally | വ്യാപാര സംരക്ഷണ യാത്രയ്ക്ക് കാസർകോട്ട് ഉജ്വല തുടക്കം
Jan 29, 2024, 22:38 IST
കാസർകോട്: (KasargodVartha) ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര നയിക്കുന്ന വ്യാപാര സംരക്ഷണ യാത്രയ്ക്ക് കാസർകോട്ട് ഉജ്വല തുടക്കം. പഴയ പ്രസ്ക്ലബ് ജൻക്ഷനിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് പെരിങ്ങമല രാമചന്ദ്രൻ ഏകോപനസമിതിയുടെ പതാക രാജു അപ്സരക്ക് കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ അഹ്‌മദ് ശരീഫ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജെനറൽ സെക്രടറി ദേവസ്യ മേച്ചേരി മുഖ്യപ്രഭാഷണം നടത്തി. വർകിംഗ് പ്രസിഡണ്ട് പി കുഞ്ഞാമുഹാജി, ട്രഷറർ എസ് ദേവരാജൻ, സംഘാടകസമിതി ചെയർമാൻ കെ വി അബ്ദുൽ ഹമീദ്, കൺവീനർ ബാബുകോട്ടയിൽ, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ എം കെ തോമസ്കുട്ടി, പി സി ശാജഹാൻ, കെ കെ വാസുദേവൻ, പി കെ ബാപ്പു ഹാജി, വി എം ലത്വീഫ് തുടങ്ങിയവർ സംസാരിച്ചു. കെ ജെ സജി സ്വാഗതം പറഞ്ഞു.
തിങ്കളാഴ്ച വൈകീട്ട് യാത്രയ്ക്ക് നീലേശ്വരത്ത് സ്വീകരണം നൽകി. വ്യാപാര സംരക്ഷണ ജാഥ ഫെബ്രുവരി 13ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ വ്യാപാര പ്രതിഷേധ സംഗമത്തോടെയാണ് സമാപിക്കുക. 13ന് സംസ്ഥാനത്ത് മുഴുവൻ വ്യാപാരികളും പ്രതിഷേധ സൂചകമായി കടകൾ അടച്ചിടും. അഞ്ച് ലക്ഷം വ്യാപാരികൾ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് സമർപിക്കും.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Traders protest rally begins from Kasaragod.