city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Tractor stuck | റെയിൽവേ പാളത്തിൽ ട്രാക്ടർ കുടുങ്ങി; ഏറെനേരം ട്രെയിൻ ഗതാഗതം തടസപ്പെട്ടു

ബേക്കൽ: (www.kasargodvartha.com) റെയിൽവേ പാളത്തിൽ ട്രാക്ടർ കുടുങ്ങിയതിനെ തുടർന്ന് ട്രെയിൻ ഗതാഗതം ഒന്നര മണിക്കൂറോളം തടസപ്പെട്ടു. ചിത്താരി റെയിൽവേ പാളത്തിലാണ് ട്രാക്ടർ കുടുങ്ങിയത്. റെയിൽവേ പാളത്തിന് മുകളിലൂടെ ട്രാക്ടർ എതിർവശത്തേക്ക് കൊണ്ടുപോകാൻ നടത്തിയ ശ്രമമാണ് പാളിയത്.

Tractor stuck | റെയിൽവേ പാളത്തിൽ ട്രാക്ടർ കുടുങ്ങി; ഏറെനേരം ട്രെയിൻ ഗതാഗതം തടസപ്പെട്ടു

റെയിൽവെ പൊലീസും ആർപിഎഫും ലോകൽ പൊലീസും സാങ്കേതിക വിഭാഗവും പ്രദേശവാസികളുടെ സഹായത്തോടെ നടത്തിയ ഒന്നര മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് ട്രാക്ടർ റെയിൽപാളത്തിൽ നിന്നും നീക്കിയത്.

വ്യാഴാഴ്ച രാത്രി 8.30 മണിയോടെയാണ് സംഭവം. ചിത്താരി റെയിൽവേ ക്രോസിന് 500 മീറ്റർ അകലെയാണ് ട്രാക്ടർ പാളത്തിൽ കുടുങ്ങിയത്. റെയിൽവേ ക്രോസിംഗിലേക്ക് കയറാൻ മടിച്ച ഡ്രൈവർ വാഹനവുമായി പാളം മുറിച്ച് കടന്നതാണ് കുടുങ്ങാൻ കാരണമായതെന്നാണ് പറയുന്നത്.

Tractor stuck | റെയിൽവേ പാളത്തിൽ ട്രാക്ടർ കുടുങ്ങി; ഏറെനേരം ട്രെയിൻ ഗതാഗതം തടസപ്പെട്ടു

ട്രാകിലൂടെ വന്ന ട്രെയിനിന്റെ ലോകോ പൈലറ്റാണ് ട്രാക്ടർ പാളത്തിൽ കുടുങ്ങിയത് ആദ്യം കണ്ടത്. ഉടൻ തന്നെ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസും ആർപിഎഫും റെയിൽവെയുടെ സാങ്കേതിക വിഭാഗവും സ്ഥലത്തെത്തി ട്രാക്ടർ മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു. ട്രാക്ടർ മാറ്റിയ ശേഷം ട്രെയിൻ ഗതാഗതം സുഗമമാക്കി.

Keywords: News, Bekal, Kasaragod, Kerala, Tractor, Stuck, Railway Track, Train, Police, Tractor gets stuck in track, train traffic affected.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia