Defaulters | വമ്പന്മാരായ 50 പേർ രാജ്യത്തെ ബാങ്കുകൾക്ക് നൽകാനുള്ളത് 92,570 കോടി രൂപ! തിരിച്ചടക്കാൻ കഴിവുണ്ടായിട്ടും മനഃപൂർവം വീഴ്ച; പട്ടിക പുറത്ത്
Dec 21, 2022, 10:11 IST
ന്യൂഡെൽഹി: (www.kasargodvartha.com) വമ്പന്മാരായ 50 പേർ 2022 മാർച്ച് 31 വരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്തെ ബാങ്കുകൾക്ക് നൽകാനുള്ളത് 92,570 കോടി രൂപ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ ചൂണ്ടിക്കാട്ടി സർക്കാർ പാർലമെന്റിനെ അറിയിച്ചതാണ് ഇക്കാര്യം. പട്ടികയിൽ ഒന്നാമതുള്ള വജ്രവ്യാപാരിയായ മെഹുൽ ചോക്‌സിയുടെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ജെംസ് 7,848 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതായി ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് ലോക്‌സഭയിൽ രേഖാമൂലം അറിയിച്ചു.
എറ ഇൻഫ്ര (5879 കോടി രൂപ), റെയ്‌ഗോ അഗ്രോ (4803 കോടി രൂപ) എന്നിവരാണ് ഏറ്റവും വലിയ വായ്പാ കുടിശ്ശികക്കാരുടെ പട്ടികയിൽ അടുത്തത്. ബാങ്കുകളിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാൻ സാധിക്കുമെങ്കിലും അതു ചെയ്യാത്തവരെ വിശേഷിപ്പിക്കുന്ന 'വിൽഫുൾ ഡിഫോൾട്ടർ'മാരുടെ ഗണത്തിൽ പെടുന്നവരാണ് ഈ 50 പേർ. ഇത്തരക്കാർക്ക് വീണ്ടും രാജ്യത്തെ ബാങ്കുകളിൽ നിന്ന് വായ്പ എടുക്കുന്നതിനോ പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കുന്നതിനോ സാധിക്കില്ല.
കോൺകാസ്റ്റ് സ്റ്റീൽ ആൻഡ് പവർ (4,596 കോടി രൂപ), എബിജി ഷിപ്പ്‌യാർഡ് (3,708 കോടി രൂപ), ഫ്രോസ്റ്റ് ഇന്റർനാഷണൽ (3,311 കോടി), വിൻസം ഡയമണ്ട്‌സ് ആൻഡ് ജ്വല്ലറി (2,931 കോടി), റോട്ടോമാക് ഗ്ലോബൽ (2,893 കോടി രൂപ), കോസ്റ്റൽ പ്രോജക്ട്സ് (2311 കോടി രൂപ), സൂം ഡെവലപ്പേർസ് (2,147 കോടി രൂപ) എന്നിവരാണ് പട്ടികയിലുള്ള മറ്റുചില പ്രമുഖർ.
ഇക്കാലയളവിൽ 10.1 ലക്ഷം കോടി രൂപയുടെ വായ്പ ബാങ്കുകൾ എഴുതിത്തള്ളിയതായി ധനകാര്യ സഹമന്ത്രി മറുപടിയായി പറഞ്ഞു. രണ്ട് ലക്ഷം കോടി രൂപയുടെ എഴുതിത്തള്ളലുമായി ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തും 67,214 കോടി രൂപയുമായി പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തൊട്ടുപിന്നിലുമാണ്. സ്വകാര്യ വായ്പ നൽകുന്നവരിൽ, ഐസിഐസിഐ ബാങ്ക് 50,514 കോടി രൂപയുടെ വായ്പ എഴുതിത്തള്ളി ഒന്നാമതാണ്. എച്ച്‌ഡിഎഫ്‌സി 34,782 കോടി രൂപയുമായി തൊട്ടുപിന്നിലുണ്ട്.

Keywords: Top 50 Wilful Defaulters Owe ₹ 92,570 Crore To Banks, Mehul Choksi Tops List, New Delhi,news,Top-Headlines,Latest-News,Bank,Government.