city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട് ജനറൽ ആശുപത്രിയിൽ എത്തണമെങ്കിൽ രണ്ട് കടമ്പകൾ കടക്കണം; ഭീതിയോടെ ജനം

കാസർകോട്: (www.kasargodvartha.com 03.06.2021)  ജനറൽ ആശുപത്രിയിൽ എത്തണമെങ്കിൽ രണ്ട് കടമ്പകൾ കടക്കണം. ആശുപത്രിയിൽ എത്തുന്ന ജനം ഭീതിയോടെയാണ് ഇപ്പോൾ കഴിയുന്നത്. കറങ്ങി നടക്കുന്ന നായ്ക്കളാണ് ജനങ്ങളെ ഭയപ്പെടുത്തുന്നത്.

                                                                    
കാസർകോട് ജനറൽ ആശുപത്രിയിൽ എത്തണമെങ്കിൽ രണ്ട് കടമ്പകൾ കടക്കണം; ഭീതിയോടെ ജനം



10 ലധികം പട്ടികളാണ് ആശുപത്രി കോംപൗൻഡിൽ സദാ കറങ്ങി നടക്കുന്നത്. ആശുപത്രിയിൽ പാർക് ചെയ്യുന്ന വാഹനങ്ങളുടെ സീറ്റുകളും കവറുകളും കടിച്ചും മാന്തിയും നശിപ്പിക്കുന്നത് പതിവാണ്. ഇരുചക്രവാഹനങ്ങളാണ് കൂടുതലും നശിപ്പിക്കുന്നത്.

കൂടാതെ രാത്രിയും പകലും ആശുപത്രിയിലെത്തുന്നവരെയും പോകുന്നവരെയും കുരച്ചു ചാടി ഭയപ്പെടുത്തുന്നു. ഭാഗ്യം കൊണ്ടാണ് പലരും രക്ഷപ്പെടുന്നത്. നായ്ക്കൂട്ടങ്ങളെ ഒഴിവാക്കുന്നതിന് അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ജനം പറയുന്നു.

ദിവസവും ആയിരത്തിലധികം രോഗികളെത്തുന്ന ജില്ലയിലെ പ്രധാന ആശുപത്രിയിലെ സ്ഥിതിയാണ് ഇത്. നഗരസഭയും ആശുപത്രി വികസന സമിതിയും ഇക്കാര്യത്തിൽ ശാശ്വത പരിഹാരം കാണണമെന്ന് ആശുപത്രി ജീവനക്കാരും ആവശ്യപ്പെടുമ്പോൾ തന്നെ വിഷയത്തിൻ്റെ ഗൗരവം എത്രയുണ്ടെന്ന് വ്യക്തമാണ്.

ആശുപത്രിക്കകത്തും ബെഡിലും കൂറയും പൂച്ചയും പതിവ് കാഴ്ചയാണ്. എലി ശല്യവുമുണ്ട്. ഇതിനൊക്കെ പുറമെയാണ് പുറത്ത് ആശുപത്രി വളപ്പിലെ നായ്ക്കളുടെ ശല്യം.

ആശുപത്രി മുറ്റം മുതൽ കവാടം വരെ കോൺക്രീറ്റ് ചെയ്ത റോഡാണ് മറ്റൊരു പ്രശ്നം. അശാസ്ത്രീയമായി നിർമിച്ച റോഡ് കോൺക്രീറ്റ് കാരണം ആശുപത്രി കവാടത്തിന് സമീപം മഴ പെയ്താൽ ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്.

ഇത് ചാടി കടന്ന് വേണം ആശുപത്രിയിലേക്ക് പ്രവേശിക്കാൻ. 'കാട്ടിലെ തടി, തേവരുടെ ആന ,വലിയടാ വലി' എന്ന് പറഞ്ഞത് പോലെയാണ് ആശുപത്രിയിൽ നടക്കുന്ന ഓരോ നിർമാണ പ്രവർത്തനങ്ങളുടെയും അവസ്ഥ. കാസർകോട്ട് എത്തിയാൽ പുതിയ ആരോഗ്യ മന്ത്രി വീണാ ജോർജ് കാസർകോട് ജനറൽ ആശുപത്രിയിൽ ഒന്ന് കയറി ഇറങ്ങി നോക്കിയാൽ തന്നെ പല കാര്യങ്ങളും ബോധ്യമാകുമെന്ന് ജനം ഓർമപ്പെടുത്തുന്നു.

Keywords:  Kerala, News, Top-Headlines, General-hospital, Kasaragod, Dog, Street dog, Road, Health-minister, Veena-George, To reach Kasargod General Hospital has to cross two passes; People in fear.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia