Arrested | 'കാസർകോട് നഗരത്തിൽ പൊതുസ്ഥലത്ത് പരസ്‌പരം തർക്കിച്ചും അടികൂടിയും യുവാക്കൾ'; 3 പേർ അറസ്റ്റിൽ
Oct 9, 2023, 11:22 IST
കാസർകോട്: (KasargodVartha) പൊതുസ്ഥലത്ത് പരസ്‌പരം തർക്കത്തിൽ ഏർപെടുകയും അടിപിടി കൂടുകയും ചെയ്തുവെന്ന കേസിൽ മൂന്ന് യുവാക്കളെ കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ ദീപക് എന്ന മമ്മൂട്ടി ദീപക് (32), എം മനോജ് (34), വിജയ (33) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 11.40 മണിയോടെ കറന്തക്കാട്ടെ റോഡിലാണ് സംഭവം നടന്നത്.
രാത്രികാല പട്രോളിംഗ് നടത്തുകയായിരുന്ന കാസർകോട് എസ് ഐ അഖിൽ പിപി, സിപിഒ മാരായ പ്രഭാകരൻ, ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ പൊലീസ് സംഘം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തുകയും യുവാക്കളെ പിടികൂടുകയുമായിരുന്നു. ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ 160-ാം വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.