കരഞ്ഞു കൊണ്ട് അവര്‍ നാലുപേര്‍ പോലീസിന്റെ 'ചിരി' കോള്‍ സെന്ററിലേക്ക് വിളിച്ചു; വെള്ളരിക്കുണ്ട് പോലീസിലൂടെ അവര്‍ക്കിനി ചിരിച്ചു കളിച്ചു പഠിക്കാം
സുധീഷ് പുങ്ങംചാല്‍
വെള്ളരിക്കുണ്ട്: (www.kasargodvartha.com 12.10.2020) കരഞ്ഞു കൊണ്ട് കുട്ടികള്‍ സംസ്ഥാന പോലീസിന്റെ 'ചിരി' കോള്‍ സെന്ററിലേക്ക് വിളിച്ചു. പൊലീസ് ഇടപെട്ടതോടെഇനി അവര്‍ക്ക് ചിരിച്ചു കൊണ്ട് കളിച്ചു പഠിക്കാം.
വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കനക പള്ളിയിലെ പ്ലാസ്റ്റിക് ഷെഡിലെ മണ്‍ തറയില്‍ വര്‍ഷങ്ങളായി കഴിയുന്ന നാലുകൊച്ചു കുട്ടികളാണ് നരക ജീവിതത്തിനിടയില്‍ സഹികെട്ട് പഠിപ്പിക്കുന്ന അധ്യാപികയുടെ സഹായത്തോടെ പോലീസിന്റെ ചിരിയിലേക്ക് കഴിഞ്ഞ ദിവസം ഫോണ്‍ വിളിച്ചത്.
കുട്ടികളുടെ മാനസിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനുള്ള സംസ്ഥാന പോലീസിന്റെ പദ്ധതിയാണ് ചിരി. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തകരിന്തളം പഞ്ചായത്തിലെ കനകപ്പള്ളിയിലെ ദമ്പതികളുടെ നാലുമക്കളാണ് കഴിഞ്ഞ ഒരുവര്‍ഷമായി ചെറ്റ കുടിലില്‍ നരക ജീവിത്തില്‍ കഴിഞ്ഞു വന്നത്.
മൂത്ത പെണ്‍കുട്ടി മാലോത്ത് കസബയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. രണ്ടാമത്തെ കുട്ടി
തളിപ്പറമ്പ പട്ടുവം എം ആര്‍ എസ് സ്‌കൂളിലെ ഒന്‍പതാം തരം വിദ്യാര്‍ത്ഥി. മൂന്നാമത്തെ കുട്ടിപരപ്പ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആറാം തരം വിദ്യാര്‍ത്ഥിനി. നാലാമത്തെ കുട്ടികനക പ്പള്ളി എല്‍ പി
സ്‌കൂളിലെ മൂന്നാം തരംവിദ്യാര്‍ത്ഥിനി എന്നിവരാണ് ജീവിതത്തില്‍ മനം മടുത്ത് സംസ്ഥാന പൊലീസ് ആസ്ഥാനത്തേക്ക് തന്നെ സഹായത്തിന് വിളിച്ചത്.
തളിപ്പറമ്പ പട്ടുവം എം ആര്‍ എസ് സ്‌കൂളില്‍ ഒന്‍പതാം തരത്തില്‍ പഠിക്കുന്ന കുട്ടിയാണ്് സ്‌കൂളിലെ സംഗീത അദ്ധ്യാപിക പറഞ്ഞതനുസരിച്ചു തിരുവനന്തപുരത്തെ സംസ്ഥാന പൊലീസിന്റെ ആസ്ഥാനത്തെ ചിരിയിലേക്കു വിളിച്ച് തന്റെയും കൂട പിറപ്പുകളായ മറ്റു മൂന്ന് പേരുടെയും ദുരവസ്ഥ വിവരിച്ചത്.
കോവിഡ് കാലത്ത് തങ്ങള്‍ നേരിടുന്നഓണ്‍ലൈന്‍ പഠനം അടക്കമുള്ള ബുദ്ധിമുട്ടുകള്‍ വിവരിച്ചത്. ഈ നാലു മക്കളുടെ നിഷ്‌കളങ്കമായ വാക്കുകള്‍ കേട്ട് ഐ ജി പി യുടെ ഓഫീസ് വെള്ളരിക്കുണ്ട് പോലീസിനെ വിളിച്ചു.
ഉടന്‍ വെള്ളരിക്കുണ്ട് സി ഐ കെ പ്രേം സദന്‍, എസ് ഐ എം വി ശ്രീദാസ് എന്നിവര്‍ കുട്ടികളുടെ വീട്ടിലെത്തി. നാലു കുട്ടികളുടെ ദയനീയ അവസ്ഥ നേരില്‍ കണ്ട ഇവര്‍ കുട്ടികളുടെ പഠനത്തിന് അവശ്യമായ സഹായം സുമനസുകളോട് അഭ്യര്‍ത്ഥിച്ചു.
വെള്ളരിക്കുണ്ട് പോലീസിന്റെ അഭ്യര്‍ത്ഥന മാനിച്ച നീലേശ്വരത്തെ സ്‌നേഹ ദീപം കൂട്ടായ്മ പ്രവര്‍ത്തകര്‍ ഈ കുട്ടികള്‍ക്ക് നല്ലൊരു മൊബൈല്‍ ഫോണ്‍ സമ്മാനിക്കാന്‍ സന്നദ്ധത അറിയിച്ചു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ ജനമൈത്രി പൊലീസ് സ്‌നേഹ ദീപത്തിന്റെ മൊബൈല്‍ ഫോണ്‍ കനക പള്ളിയിലെ കുട്ടികളുടെ മാതാവിന് കൈമാറി.
അമ്മയ്ക്കൊപ്പം എത്തിയ നാലുമക്കള്‍ക്ക് കെ പി എസ് ടി എ യുടെ വക പുത്തന്‍ ബാഗും പസ്തകവും അടങ്ങിയ പഠനോപകരണ കിറ്റും നല്‍കി.ദുരിത ജീവിതത്തിനിടയില്‍ തന്റെ പഠിക്കുവാന്‍ മിടുക്കരായ നാലു പൊന്നു മക്കള്‍ക്ക് പഠിക്കുവാന്‍ വേണ്ടി വെള്ളരിക്കുണ്ട് പോലീസും മറ്റ് സുമനസ്സുകളും ചേര്‍ന്ന് വിലപിടിപ്പുള്ള സ്മാര്‍ട്ട് ഫോണ്‍ സമ്മാനിച്ചപ്പോള്‍ മാതാവ് കണ്ണുനീര്‍ പൊഴിച്ചു.
ഇത് കണ്ടു നിന്ന വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാരും ഈ അമ്മയുടെയും മക്കളുടെയും ദുരിത ജീവിത കഥകേട്ട് അമ്പരന്നു.അടച്ചുറപ്പുള്ള വീട് ഇവരുടെ സ്വപ്നമാണ്. അതു പരിഹരിക്കാനുള്ള ശ്രമവും പോലീസ് ആലോചിക്കുന്നുണ്ട്.
പഠിക്കുവാന്‍ സഹായം തേടി പോലീസിനെ വിളിച്ച കുട്ടികളെ പൊലീസ് സഹായത്തോടെയാണ് തിങ്കളാഴ്ച വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്.വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ സി ഐ കെ പ്രേം സദന്‍ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും പഠനോപകാരണങ്ങളും കൈമാറി.
എസ് ഐ എം വി ശ്രീദാസ്, സ്‌നേഹ ദീപം കൂട്ടായ്മ പ്രസിഡണ്ട്സുരേഷ് വൈറ്റ് ലില്ലി. അലോഷ്യസ് ജോര്‍ജ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വേണുഗോപാല്‍, എ എസ് ഐ ജയപ്രകാശ് എന്നിവര്‍ പങ്കെടുത്തു.
Keywords: Vellarikundu, News, Kerala, Kasaragod, Police, Teacher, helping hands, Student, they four called the police 'laugh' call centre now They can learn to laugh and play through the police