Theft | കാസർകോട് നഗരത്തിലെ കടയിൽ മോഷണം; 42,000 രൂപയും സിസിടിവി ഡിവിആറും കവർന്നു
Jan 30, 2024, 12:33 IST
കാസർകോട്: (KasargodVartha) നഗരത്തിലെ ടൂൾസ് കടയിൽ മോഷണം. മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 42,000 രൂപയും സിസിടിവിയുടെ ഡിവിആറും കവർന്നു. മറ്റെന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണ്. കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപം പാദൂർ ഷോപിങ് കോംപ്ലക്സിൽ സ്ഥിതി ചെയ്യുന്ന നവഭാരത് കടയിലാണ് കവർച്ച നടന്നത്. ഏകദേശം 20,000 രൂപ വിലവരുന്നതാണ് നഷ്ടപ്പെട്ട ഡിവിആർ
തിങ്കളാഴ്ച്ച രാത്രി എട്ടര മണിയോടെ കട അടച്ച് പോയിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടര മണിയോടെ ഉടമ കട തുറക്കാൻ എത്തിയപ്പോൾ ഷടറിന്റെ പൂട്ടുതകർത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. കടയുടമ നാലാംമൈലിലെ ഉനൈസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്. സമീപത്തെ കടകളുടെ സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.
Keywords: Theft, Malayalam News, Crime, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Theft at shop in Kasaragod. < !- START disable copy paste -->