ഗ്ലുകോസ് ബോടിലിൽ തുളയിട്ട് വെക്കുന്ന സൂചി കണ്ണിലെ കൃഷ്ണമണിയില്‍ വീണ് യുവാവിന് കാഴ്ച നഷ്ടപ്പെട്ടു; പാർടിക്കാർ നിയമിച്ച താൽക്കാലിക ജീവനക്കാർ ചികിത്സ ഏറ്റെടുത്തതാണ് പ്രശ്നമെന്ന് യൂത് കോൺഗ്രസ്
Jul 7, 2021, 00:34 IST
ബേഡകം: (www.kasargodvartha.com 07.07.2021) ബേഡകം താലൂക് ആശുപത്രിയിൽ ഗ്ലൂകോസ് ബോടിലിൽ തുളയിട്ട് വെക്കുന്ന സൂചി കണ്ണിലെ കൃഷ്ണമണിയിൽ വീണ് യുവാവിൻ്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടതായി പരാതി. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യൂത് കോൺഗ്രസ് രംഗത്ത് വന്നു.
പടുപ്പ് പുളിങ്കാലായില്‍ ബിനോയി (42) യുടെ ഇടതുകണ്ണിന്റെ കാഴ്ചയാണ് നഷ്ടപ്പെട്ടതെന്നാണ് പരാതി. ഇക്കഴിഞ്ഞ ജൂണ്‍ 12 നാണ് സംഭവം. ഡെങ്കിപനി ബാധിച്ച് 11ന് ബേഡകം താലൂക് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും 12 ന് നില വഷളായതിനാൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റാൻ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
ഐവി സ്റ്റാൻഡ് ഇല്ലാത്തതിനാൽ കട്ടിലിന്റെ കമ്പിയിൽ കൊളുത്തിയാണ് ഗ്ലൂകോസ് നൽകിയിരുന്നത്. മെഡികല്‍ ഓഫീസറെ അറിയിച്ചെങ്കിലും പ്രയോജനം ഉണ്ടായില്ല.
ബിനോയി സംഭവത്തിൽ ആരോഗ്യ മന്ത്രി, ഡിഎംഒ അടക്കമുള്ളവർക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബേഡകം താലൂക് ആശുപത്രിയിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥ ആവർത്തിക്കുകയാണെന്നും നടപടിയെടുക്കണമെന്നും യൂത് കോൺഗ്രസ് ആവശ്യപ്പെട്ടു.
ബേഡഡുക്ക താലൂക് ആശുപത്രിയിൽ നിലവിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ അശ്രദ്ധ വർധിക്കുകയാണ്. വിവിധ തസ്തികകളിൽ പാർടി നോമിനികളെ തിരുകിക്കയറ്റിയിരിക്കുകയാണെന്ന് യൂത് കോൺഗ്രസ് കുറ്റപ്പെടുത്തുന്നു. അത്തരം ആളുകൾ സ്വയം ചികിത്സ നടത്തുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുകയാണ്. ഇത്തരത്തിലൂടെ കാഴ്ച നഷ്ടപ്പെട്ട പടുപ്പിലെ ബിനോയ്ക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രടറി അഖിൽ കുണ്ടുച്ചി, സോഷ്യൽ മീഡിയ കോഡിനേറ്റർ ശ്രീജിത്ത് കോടോത്ത് എന്നിവർ ആവശ്യപ്പെട്ടു.

Keywords: Kerala, News, Kasaragod, Top-Headlines, Hospital, Treatment, Bedakam, Youth-congress, Complaint, Youth, The needle pierced the glucose bottle and fell into the pupil of the eye, causing the young man to lose his sight.