city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജ്യൂസ് ഉണ്ടാക്കാൻ അകത്തെ കായ എടുത്ത് ഉപേക്ഷിക്കുന്ന പാഷൻ ഫ്രൂട്ടിന്റെ പുറന്തോട് ജാം ആക്കി മാറ്റി കൊറോണ കാലത്ത് അതിജീവനവുമായി വീട്ടമ്മ

കാഞ്ഞങ്ങാട്:  (www.kasargodvartha.com 19.08.2020) ജ്യൂസാക്കാനും മറ്റും അകത്തുള്ള കായ എടുത്ത ശേഷം നാം വലിച്ചെറിയുന്ന പാഷൻ ഫ്രൂട്ടിന്റെ പുറംതോട് സ്വാദിഷ്ടവും, കലർപ്പില്ലാത്തതുമായ ജാം ആക്കി മാറ്റി കൊറോണ കാലത്തെ അതിജീവനം സുഗമമാക്കുകയാണ് പനയാലിലെ ഒരു വീട്ടമ്മ.
ജ്യൂസ് ഉണ്ടാക്കാൻ അകത്തെ കായ എടുത്ത് ഉപേക്ഷിക്കുന്ന പാഷൻ ഫ്രൂട്ടിന്റെ പുറന്തോട് ജാം ആക്കി മാറ്റി  കൊറോണ കാലത്ത് അതിജീവനവുമായി വീട്ടമ്മ


പള്ളിക്കര പനയാല്‍ മുതുവത്തെ എ ശ്രീലത തമ്പാൻ തയ്യാറാക്കുന്ന പാഷൻ ഫ്രൂട്ട് ജാം ചെറുതും വലുതുമായ നിരവധി കമ്പനികൾ വിപണിയിലെത്തിക്കുന്ന ജാമിനൊപ്പം കിടപിടിക്കുന്നതാണെന്നാണ് ഇത് രുചിച്ചുനോക്കിയവരുടെ അനുഭവം.


ജാം നിർമിക്കുന്ന വിധം:

ജ്യൂസാക്കാന്‍ അകത്തെ കാമ്പെടുത്ത്  ഒരു കിലോ പാഷൻ ഫ്രൂട്ടിന്റെ പുറംതോട് ആവിയിൽ വേവിക്കുക. വെന്തു കഴിഞ്ഞ് ഇത് വെള്ളം കൂട്ടാതെ മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഒരു കിലോ പൾപ്പിന് ഒരു കിലോ പഞ്ചസാരയും ചേർക്കുക. ഇതിനൊപ്പം മുന്നൂറ് ഗ്രാം പാഷൻ ഫ്രൂട്ട് ജ്യൂസും (കുരു ഇല്ലാത്തത്) അഞ്ച് മില്ലി സിട്രിക് ആസിഡും ചേർക്കണം. (സിട്രിക് ആസിഡിനു പകരം നാരങ്ങാ നീരും ഉപയോഗിക്കാം).

ഇവയെല്ലാം ചേർത്തിളക്കി ഉരുളി പോലെ പരന്നതും അടി കട്ടികൂടിയതുമായ ഒരു പാത്രത്തിലിട്ട് ചെറു ചൂടിൽ ചൂടാക്കുക. ജലാംശം പൂർണമായും വറ്റി ജാമിന്‍റെ പരുവ മാകുമ്പോൾ അടുപ്പിൽ നിന്നിറക്കി തണുപ്പിച്ച് ബ്രെഡിനും ചപ്പാത്തിക്കുമൊപ്പം ഉപയോഗിക്കാം.

വയലറ്റ് നിറമുള്ള പുറം തോടുപയോഗിച്ചുണ്ടാക്കുന്നതിന് ആ നിറവും, ഇളം മഞ്ഞ തോടിന്റേതിന് അതേ നിറവുമുള്ള ജാം ലഭിക്കും. പ്രകൃതിദത്തമായ മറ്റു നിറങ്ങള്‍ ചേര്‍ത്തും അവശ്യക്കാര്‍ക്ക് പരീക്ഷിക്കാം. പുറം തോട് അച്ചാറാക്കാനും പറ്റും.

നഗരങ്ങളിലെ പഴങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ഒരു കിലോ പാഷൻ ഫ്രൂട്ടിന് 100 രൂപ വരെ വിലയുണ്ട്‌. പള്ളിക്കര കൃഷി ഭവന്‍ മുന്‍ കൈ എടുത്ത് കാസര്‍കോട് സി പി സി ആര്‍ ഐ കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ നല്‍കിയ പരിശീലനമാണ് ശ്രീലതയടക്കമുള്ളവരെ വേറിട്ട ജാം നിർമാണത്തിന് പ്രാപ്തയാക്കിയത്.

സ്വന്തമായി കൃഷി ചെയ്തുണ്ടാക്കുന്ന പാഷൻ ഫ്രൂട്ടാണ് ഇപ്പോൾ ജാം നിർമാണത്തിന് ശ്രീലത ഉപയോഗിക്കുന്നത്. പള്ളിക്കരയില്‍ പാഷൻ ഫ്രൂട്ടു കൃഷി പുതിയ പദ്ധതിയാണ്. ഇനി പാഷൻ ഫ്രൂട്ടു കൊണ്ടുള്ള മൂല്യവർധിത ഉത്പന്നങ്ങൾ പ്രാദേശികമായി നിര്‍മിച്ചു വിപണിയിലെത്തിക്കാനുള്ള നടപടികള്‍സ്വീകരിക്കുമെന്ന് കൃഷി ഓഫീസര്‍ കെ വേണുഗോപാലൻ പറഞ്ഞു.

Keywords: News, Kerala, Kasaragod, House Wife,  Passion, Fruit, Jam, The housewife survives the lockdown day by turning the peel of the passion fruit into a jam.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia