ബൈകും വാനും കൂട്ടിയിടിച്ച് ബൈക് യാത്രക്കാരന് പരിക്ക്
Feb 28, 2021, 11:05 IST
പെർള: (www.kasargodvartha.com 28.02.2021) ബൈകും വാനും കൂട്ടിയിടിച്ച് ബൈക് യാത്രക്കാരന് പരിക്ക്. സീതാംഗോളി പെർള റോഡ് ചെർക്കള കല്ലടുക്ക റോഡിലേക്ക് ചേരുന്ന ഇടിയടുക്ക വളവിലാണ് അപകടം. അപകടത്തിൽ ബാഡൂരിലെ വിശ്വനാഥ കുലാലി (24) ക്കാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ മംഗലുരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടെ അപകടം പതിവായിരിക്കുകയാണ്. തിരക്കേറിയ രണ്ടു റോഡുകളും നവീകരിച്ചതോടെ അമിത വേഗതയിൽ ഇത് വഴി വാഹനങ്ങൾ പോകുന്നതായി നാട്ടുകാർ ആരോപിക്കുന്നു. മാത്രമല്ല ഇവിടങ്ങളിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കാത്തതും അപകടത്തിന് കാരണമാവുന്നു.
Keywords: Kerala, News, Perla, Kasaragod, Accident, Omni Van, Bike, Top-Headlines, Injured, Hospital, Road, The bike passenger was injured after bike - van collision.
< !- START disable copy paste -->