city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒരു കയ്യില്‍ ഹാന്‍ഡില്‍ നിയന്ത്രിച്ച് 18 കാരന്റെ 3500 കിലോമീറ്റര്‍ സൈകിള്‍ യാത്ര

കാസര്‍കോട്: (www.kasargodvartha.com 06.07.2021) ഒരു കയ്യില്‍ ഹാന്‍ഡില്‍ നിയന്ത്രിച്ച് കൊണ്ട് 18 കാരന്റെ 3500 കിലോമീറ്റര്‍ സൈകിള്‍ സാഹസിക യാത്ര. ഹാഫിസ് ഫര്‍ഹാന്‍ ആലുങ്കല്‍ ആണ് ഈ ഉദ്യമത്തിന് മുതിര്‍ന്നത്. കൂടെ സുഹൃത്ത് ജില്‍ശാദ് പാറക്കടവുമുണ്ട്. മലപ്പുറം ജില്ലയിലെ മുന്നൂരില്‍ നിന്ന് കാശ്മീരിലേക്കാണ് യാത്ര.

സ്വപനങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള ആഗ്രഹമുണ്ടങ്കില്‍ മറ്റൊന്നും തടസമല്ലെന്നു തെളിയിക്കുകയാണ് ഈ 18 കാരന്‍. ജന്മനാ ഹാഫിസ് ഫര്‍ഹാനിന്റെ ഇടതുകയ്യിന്റെ മുട്ടിനു താഴെ തളര്‍നിരുന്നു.

ഒരു കയ്യില്‍ ഹാന്‍ഡില്‍ നിയന്ത്രിച്ച് 18 കാരന്റെ 3500 കിലോമീറ്റര്‍ സൈകിള്‍ യാത്ര

കാസര്‍കോട്ടെത്തിയ ഇരുവര്‍ക്കും ലയണ്‍സ് ക്ലബ് ഓഫ് ചന്ദ്രഗിരിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

അഡീഷണല്‍ കാബിനറ്റ് സെക്രടറി ലയണ്‍ പ്രശാന്ത് ജി നായര്‍, ജില്ലാ ചെയര്‍പേര്‍സണ്‍ ജലീല്‍ മുഹമ്മദ്, സെക്രടറി സി എല്‍ റശീദ് ഹാജി, ട്രഷറര്‍ അബ്ദുല്‍ ഖാദിര്‍ തെക്കില്‍, മഹ്മൂദ് ഇബ്രാഹിം ശാഫി നാലപ്പാട്, പി ബി സലാം അശ്‌റഫ് ഐവ, മഹ്മൂദ് എരിയാല്‍, സലീം, നൗശാദ് സിറ്റി ഗോള്‍ഡ്, മഅറൂഫ് ബദരിയ, ശിഹാബ് തൊരവളപ്പില്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords:  Kerala, News, Kasaragod, Bicycle, Visit, Boy, Top-Headlines, Malappuram, Travelling, Felicitated, Kashmir, Hafis Farhan, Jilshad Parakadav, The 18-year-old to cycle 3500 km with controlling handle with one hand.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia