city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

CU Controversy | കൈക്കൂലിക്കേസിൽ വിജിലൻസ് പിടികൂടി റിമാൻഡിലായിരുന്ന പ്രൊഫസർക്ക് ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെ കേരള കേന്ദ്രസർവകലാശാലയിൽ സ്വീകരണമൊരുക്കിയതായി ആക്ഷേപം; വി സി ഇൻചാർജ് പ്രൊഫ. കെ സി ബൈജുവിൻ്റെ നേതൃത്വത്തിൽ നടന്ന റിപബ്ലിക് ദിന പരിപാടിയിലും സാന്നിധ്യമായി എ കെ മോഹൻ; ചിത്രം പുറത്ത്

പെരിയ: (KasargodVartha) കേന്ദ്ര സർവകലാശാലയിൽ നിന്നും കൈക്കൂലിക്കേസിൽ വിജിലൻസ് പിടികൂടി റിമാൻഡിലായിരുന്ന പ്രൊഫസർക്ക് ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെ കേരള കേന്ദ്രസർവകലാശാല അധികൃതർ സ്വീകരണമൊരുക്കിയതായി ആക്ഷേപം. വി സി ഇൻചാർജ് പ്രൊഫ. കെ സി ബൈജുവിൻ്റെ നേതൃത്വത്തിൽ സർവകലാശാലയിൽ നടന്ന റിപബ്ലിക് ദിന പരിപാടിയിലും പ്രൊഫ. എ കെ മോഹൻ പങ്കെടുത്തത് വലിയ ചർച്ചയായിരിക്കുകയാണ്. റിപബ്ലിക് ദിന പരിപാടിയുടെ ഭാഗമായി എടുത്ത ഗ്രൂപ് ഫോടോയിലും കൈക്കൂലി കേസിൽ ഉൾപ്പെട്ട അധ്യാപകനെ ചേർത്ത് നിർത്തിയിട്ടുണ്ട്. ഗ്രൂപ് ഫോടോയും പുറത്ത് വന്നിട്ടുണ്ട്.
  
CU Controversy | കൈക്കൂലിക്കേസിൽ വിജിലൻസ് പിടികൂടി റിമാൻഡിലായിരുന്ന പ്രൊഫസർക്ക് ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെ കേരള കേന്ദ്രസർവകലാശാലയിൽ സ്വീകരണമൊരുക്കിയതായി ആക്ഷേപം; വി സി ഇൻചാർജ് പ്രൊഫ. കെ സി ബൈജുവിൻ്റെ നേതൃത്വത്തിൽ നടന്ന റിപബ്ലിക് ദിന പരിപാടിയിലും സാന്നിധ്യമായി എ കെ മോഹൻ; ചിത്രം പുറത്ത്

വി സി ഇൻചാർജിൻ്റെ നടപടിക്കെതിരെ അധ്യാപകർക്കും ജീവനക്കാർക്കുമിടയിൽ പ്രതിഷേധമുയരുകയാണ്. അഴിമതിക്ക് കൂട്ടുനിൽക്കുന്ന കെ സി ബൈജു രാജിവെക്കണമെന്ന ആവശ്യം വിദ്യാർഥി സംഘടനകളും ഉയർത്തി കഴിഞ്ഞു. ഈ മാസം 10നാണ് കേന്ദ്രസർവകലാശാലയിലെ സോഷ്യൽ വർക് വിഭാഗം മേധാവിയായിരുന്ന മോഹനനെ ഗസ്റ്റ് അധ്യാപകൻ്റെ പരാതിയെ തുടർന്ന് കൈക്കൂലി വാങ്ങുന്നതിനിടെ സംസ്ഥാന വിജിലൻസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹം മുമ്പ് രജിസ്ട്രാർ ഇൻചാർജ്, ഡീൻ, വിവിധ സെൻ്ററുകളുടെ ഡയറക്ടർ തുടങ്ങിയ ചുമതലകളും വഹിച്ചിരുന്നു.

വി സി ഇൻചാർജ്, ഡെപ്യൂടി രജിസ്ട്രാർ എന്നിവരുമായുള്ള തൻ്റെ ബന്ധം ഉപയോഗിച്ച് പുനർനിയമനം, പി എച് ഡി അഡ്മിഷൻ, ശമ്പളയിനത്തിൽ അരിയറായി ലഭിക്കാനുണ്ടായിരുന്ന തുക തുടങ്ങിയവ നേടിത്തരാമെന്നായിരുന്നു പ്രൊഫ. മോഹൻ്റെ വാഗ്ദാനമെന്നാണ് ആരോപണം. എന്നാൽ ഗസ്റ്റ് അധ്യാപകൻ ഇക്കാര്യം വിജിലൻസിൽ അറിയിക്കുകയായിരുന്നു.

കേന്ദ്രസർവകലാശാലയുടെ വൈസ് ചാൻസലറായിരുന്ന പ്രൊഫ. എച് വെങ്കടേശ്വർലു അന്തരിച്ചതോടെ വി സി ഇൻചാർജ് പ്രൊഫ. കെ സി ബൈജു, ഡെപ്യൂടി രജിസ്ട്രാർ വി എസ് പ്രദീപ് കുമാർ, പ്രൊഫ. എ കെ മോഹൻ എന്നിവരടങ്ങുന്ന ടീമാണ് നിലവിൽ സർവകലാശാല ഭരിക്കുന്നതെന്ന് ചില അധ്യാപക - വിദ്യാർഥി സംഘടനകൾ ആരോപിക്കുന്നു. വിജിലൻസ് അറസ്റ്റ് നടന്നയുടൻ തന്നെ പ്രൊഫ. മോഹനനെ സസ്പെൻഡ് ചെയ്യേണ്ടതിന് പകരം, അടുത്ത ദിവസം വിദ്യാർഥികൾ വൻ പ്രതിഷേധവുമായി വി സി ഇൻചാർജിൻ്റെ ക്യാബിൻ വളഞ്ഞതോടെയാണ് സസ്പെഷൻ നടപടികൾ പോലുമുണ്ടായതെന്ന് ചില അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

സമാനമായ രീതിയിൽ, മറ്റൊരു കേസിൽ ആരോപണ വിധേയനായ അധ്യാപകനെയും സംരക്ഷിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചതെന്ന് അധ്യാപകരും ജീവനക്കാരും പറയുന്നു. അവസാനം വിദ്യാർഥിനിയുടെ ബന്ധുക്കൾ തന്നെ ജില്ലാ കലക്ടർക്കും കേന്ദ്രമന്ത്രിക്കും പരാതി നൽകിയതോടെയാണ് സംഭവം വിവാദമായത്. പ്രൊഫ. കെ സി ബൈജുവിന് കീഴിലെ അഞ്ച് ഗവേഷണ വിദ്യാർഥികളും നിരവധി പിജി വിദ്യാർഥിനികളും മാനസിക പീഡനം ആരോപിച്ച് മുമ്പ് വൈസ് ചാൻസലർ പ്രൊഫ. എച് വെങ്കടേശ്വരലുവിന് പരാതി നൽകിയിരുന്നതായി വിവരമുണ്ട്.
  
CU Controversy | കൈക്കൂലിക്കേസിൽ വിജിലൻസ് പിടികൂടി റിമാൻഡിലായിരുന്ന പ്രൊഫസർക്ക് ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെ കേരള കേന്ദ്രസർവകലാശാലയിൽ സ്വീകരണമൊരുക്കിയതായി ആക്ഷേപം; വി സി ഇൻചാർജ് പ്രൊഫ. കെ സി ബൈജുവിൻ്റെ നേതൃത്വത്തിൽ നടന്ന റിപബ്ലിക് ദിന പരിപാടിയിലും സാന്നിധ്യമായി എ കെ മോഹൻ; ചിത്രം പുറത്ത്

=ഇതിൽ രണ്ട് പേർ പിന്നീട് ഗവേഷണം തന്നെ ഉപേക്ഷിച്ചു. ഒരു പിജി വിദ്യാർഥിനിയുടെ പ്രബന്ധം സ്വന്തം പേരിൽ പ്രസിദ്ധീകരിക്കാൻ കുട്ടിയെ ഭീഷണിപ്പെടുത്തി സമ്മതപത്രം എഴുതി വാങ്ങി രണ്ട് ദിവസം മാനസികമായി പീഡിപ്പിച്ച സംഭവവും ഉണ്ടായിട്ടുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു. പിന്നീട് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായെത്തി വിദ്യാർഥിനിയെ ഇദ്ദേഹത്തിൻ്റെ മുറിയിൽ നിന്നും മോചിപ്പിക്കുകയായിരുന്നു. പ്രൊഫ. കെ സി ബൈജുവിന് കീഴിൽ ഗവേഷണം നടത്തുന്നതിനിടെ മരണപ്പെട്ട ഒരു ഗവേഷക വിദ്യാർഥിയുടെ പ്രബന്ധം കോപിയടിച്ച് സ്വന്തം പേരിൽ പ്രസിദ്ധീകരിച്ച ചരിത്രവും ഇദ്ദേഹത്തിനുണ്ടെന്ന് ഇദ്ദേഹം ജോലി ചെയ്യുന്ന ഇകണോമിക്സ് വിഭാഗത്തിലെ അധ്യാപകർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

കേന്ദ്രസർവകലാശാലയിൽ പുതിയ വി സി നിയമനത്തിനായി നിലവിൽ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കേന്ദ്രത്തിലെയും കേരളത്തിലെയും ബിജെപി നേതാക്കളെ സ്വാധീനിച്ച് ഏത് വിധേനയും അടുത്ത വി സി-യായി കയറിപ്പറ്റാനുള്ള ശ്രമവും കെ സി ബൈജു നടത്തി വരുന്നതായി അധ്യാപകർ ആരോപിക്കുന്നു. വി സി നിയമനത്തിന് 10 വർഷത്തെ പ്രൊഫസർഷിപ് ആവശ്യമാണ്. പ്രൊഫ. കെ.സി ബൈജുവിന് 10 വർഷം ഫെബ്രുവരിയിലാണ് പൂർത്തിയാകുക. ഇതിനായി വി സി നോടിഫികേഷൻ യൂണിവേഴ്സിറ്റി വെബ്സൈറ്റിലിടുന്നത് മൂന്ന് മാസത്തോളം വൈകിപ്പിച്ചതായും ഒരു വിഭാഗം ജീവനക്കാർ ആരോപിക്കുന്നു. ഇത് യുജിസിയുടെയും കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെയും ശ്രദ്ധയിൽ പെടുത്തുന്നതിനായി കത്തയച്ചിട്ടുണ്ടെന്നും ജീവനക്കാർ പറഞ്ഞു.

കെ സി ബൈജുവിനെതിരെ ഇപ്രകാരം വ്യാപക പരാതികൾ ഉയരുന്നതിനിടെയാണ് കൈക്കുലി കേസിൽ സസ്പെൻഡ് ചെയ്യപ്പെട്ട പ്രൊഫസറെ റിപബ്ലിക് ദിന പരിപാടിയിൽ പങ്കെടുപ്പിച്ച പുതിയ സംഭവ വികാസമുണ്ടായിരിക്കുന്നത്. സസ്പെൻഷനിലുള്ള പ്രൊഫ. മോഹൻ യൂണിവേഴ്സിറ്റിയിൽ പ്രവേശിക്കുന്നത് സെക്യൂരിറ്റി ഓഫീസറുടെ നിർദേശപ്രകാരം പ്രധാന ഗേറ്റിൽ ഗാർഡുമാർ തടഞ്ഞെങ്കിലും വി സി ഇടപെട്ട് മോഹനെ അകത്ത് പ്രവേശിപ്പിക്കുകയായിരുന്നുവെന്നും പറയുന്നുണ്ട്.

ഇതിനിടെ വിസി ഇൻ ചാർജ് അഴിമതിക്കും കൈക്കൂലിക്കും കൂട്ട് നിൽക്കുന്ന നിലപാട് സ്വീകരിക്കുന്നുവെന്നാരോപിച്ച് ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് അധ്യാപക-അനധ്യാപക ജീവനക്കാരുടെയും വിദ്യാർഥി സംഘടനകളുടെയും തീരുമാനം. കേന്ദ്രസർവകലാശാലയെ അഴിമതിയുടെ കൂത്തരങ്ങാക്കുന്നതിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പൂർവ വിദ്യാർഥികളും പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. കെ സി ബൈജു രാജിവെക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

Also Read:
HOD Arrested | 'കേന്ദ്ര സർവകലാശാലയിൽ താത്കാലിക അധ്യാപക നിയമനത്തിന് ആവശ്യപ്പെട്ടത് 2 ലക്ഷം രൂപ കൈക്കൂലി'; കെണിയൊരുക്കി കയ്യോടെ പൊക്കി വിജിലൻസ്; വകുപ്പ്‌ മേധാവി പിടിയിൽ

Keywords: News, Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Teacher who arrested in bribery case participated in Republic Day event.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia