city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

SC Verdict | 4 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയുടെ വധശിക്ഷ സുപ്രീം കോടതി ഇളവ് ചെയ്തു; കാരണം ഇതാണ്

ന്യൂഡെല്‍ഹി: (www.kasargodvartha.com) നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയുടെ വധശിക്ഷ സുപ്രീം കോടതി ഇളവ് ചെയ്തു. ജസ്റ്റിസുമാരായ യു യു ലളിത്, എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് വധശിക്ഷ ഒഴിവാക്കിയത്. കുറ്റവാളിയെ നല്ല വ്യക്തിത്വമാക്കി മാറ്റുന്നതിന് പരമാവധി ശിക്ഷ എല്ലായ്‌പ്പോഴും നന്നല്ലെന്നും കോടതി നിരീക്ഷിച്ചു.
  
SC Verdict | 4 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയുടെ വധശിക്ഷ സുപ്രീം കോടതി ഇളവ് ചെയ്തു; കാരണം ഇതാണ്

ബലാത്സംഗ കുറ്റത്തിന് പ്രതിയായ ഫിറോസ്‌ എന്ന യുവാവിന് വിചാരണ കോടതി വധശിക്ഷ വിധിക്കുകയും ഏഴ് വര്‍ഷം കഠിന തടവും സെക്ഷന്‍ 363 പ്രകാരമുള്ള കുറ്റത്തിന് 2000 രൂപ പിഴയും അടക്കാനും നിര്‍ദേശിച്ചിരുന്നു. സെക്ഷന്‍ 366 പ്രകാരമുള്ള കുറ്റത്തിന് 10 വര്‍ഷം കഠിന തടവും 2000 രൂപ പിഴയും ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളും പോക്‌സോ നിയമത്തിലെ വകുപ്പുകളും പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ക്ക് ജീവപര്യന്തം തടവും 2000 രൂപ പിഴയും ഒടുക്കണമെന്നും വിധിച്ചിരുന്നു. പിന്നീട് ഹൈകോടതി ഇയാളുടെ അപീല്‍ തള്ളുകയും വധശിക്ഷ ശരിവെക്കുകയും ചെയ്തു. തുടർന്ന് യുവാവ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

പ്രോസിക്യൂഷന്‍ എല്ലാ സാഹചര്യങ്ങളും സംശയാതീതമായി തെളിയിക്കുകയും സാഹചര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്‌തെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഏതെങ്കിലും രീതിയിലുള്ള അനുമാനങ്ങളാല്‍ പ്രതി ചെയ്ത കുറ്റം തള്ളിക്കളയാവുന്ന സാഹചര്യത്തിലുള്ളതല്ല തെളിവുകളും മറ്റ് രേഖകളുമെന്നും സുപ്രീം കോടതി ബെഞ്ച് അഭിപ്രായപ്പെട്ടു.

സെക്ഷന്‍ 302 ഐപിസി പ്രകാരം ശിക്ഷാര്‍ഹമായ കുറ്റത്തിന് ജീവപര്യന്തം തടവ് വിധിക്കുകയും കുറ്റകൃത്യത്തിന്റെ ഗൗരവവം കണക്കിലെടുത്ത്, പ്രതിയുടെ സ്വാഭാവിക ജീവിതത്തിന്റെ ശേഷിക്കുന്ന കാലം തടവ് ശിക്ഷ ഉചിതമായിരിക്കുമെന്നും കോടതി പറഞ്ഞു. 'വിശുദ്ധനും പാപിയും തമ്മിലുള്ള ഒരേയൊരു വ്യത്യാസം ഓരോ വിശുദ്ധനും ഒരു ഭൂതകാലമുണ്ട്, ഓരോ പാപിക്കും ഭാവിയുമുണ്ട്'- എന്ന ഓസ്‌കാര്‍ വൈല്‍ഡിന്റെ വാക്കുകൾ കോടതി ഉദ്ധരിച്ചു.

'കുറ്റവാളിക്ക് സംഭവിച്ച തെറ്റുകള്‍ പരിഹരിക്കാനും ജയില്‍ മോചിതനാകുമ്പോള്‍ നല്ല വ്യക്തിയാകാനും അവസരം നല്‍കണം എന്നത് കാലങ്ങളായുള്ള നടപടിയാണ്. കുറ്റവാളിയെ നല്ല പൗരനാക്കാന്‍ പരമാവധി ശിക്ഷ പരിഹാരമല്ല. അതിനാല്‍, ജീവപര്യന്തം തടവിന് പകരം ഇരുപത് വര്‍ഷത്തെ തടവ് ശിക്ഷ ചുമത്തുന്നതാണ് ഉചിതമെന്ന് ഞങ്ങള്‍ കരുതുന്നു. 376എ, ഐപിസി, പോക്സോ നിയമപ്രകാരമുള്ള മറ്റ് കുറ്റകൃത്യങ്ങള്‍ക്ക് കീഴ് കോടതികള്‍ രേഖപ്പെടുത്തിയ ശിക്ഷയും സ്ഥിരീകരിക്കുന്നു. ചുമത്തിയിരിക്കുന്ന എല്ലാ ശിക്ഷകളും ഒരേസമയം നടപ്പാക്കണം', സുപ്രീംകോടതി വ്യക്തമാക്കി.

Keywords:  New Delhi, India, News, Top-Headlines, Court order, Court, Case, Death, Molestation, Murder, Youth, Pocso, Supreme Court Commutes Death Sentence of young man in assault case. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia