Students Journey | വാളും പരിചയുമായി കാസര്‍കോട്ടേക്ക് ട്രെയിന്‍ കയറാന്‍ ഓടിയെത്തിയ 'പടയാളികളെ' കണ്ട് യാത്രക്കാര്‍ അമ്പരന്നു; പിന്നെ കട്ട ഫാന്‍സായി
കൊല്ലം: (KasargodVartha) വാളും പരിചയുമായി കൊല്ലം റെയില്‍വെ ജൻക്ഷനില്‍ നിന്ന് കാസര്‍കോട്ടേക്ക് ട്രെയിന്‍ കയറാനെത്തിയ 'പടയാളികളെ' കണ്ട് യാത്രക്കാര്‍ അമ്പരന്നു. ഒടുവില്‍ അവര്‍ പടയാളികളുടെ കട്ട ഫാന്‍സായി. കൊല്ലത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ പരിചമുട്ട് മത്സരം അവസാനിച്ച ഉടന്‍ തന്നെ ട്രെയിന്‍ സമയം ആയപ്പോഴാണ് വേഷം പോലും മാറാന്‍ സമയം ലഭിക്കാതെ പടയാളികളുടെ വേഷത്തില്‍ തന്നെ വിദ്യാർഥികള്‍ ട്രെയിന്‍ പിടിക്കാന്‍ ഓടിയത്.
'കൊല്ലത്ത് നിന്നും, ഒരു തീവണ്ടി കസര്‍കോടിലേക്കുള്ള യാത്രയിലാണ്. അതില്‍ നിറയെ വാളും, പരിചയും കുറെ പടയാളികളും. പരിചമുട്ട് മത്സരം, കഴിഞ്ഞതും തീവണ്ടി കൊല്ലത്ത് എത്തി. പിന്നെ ഒട്ടും താമസിച്ചില്ല. വാളും,പരിചയും, തോളിലിട്ട് ഒരെറ്റ ഓട്ടം. തീവണ്ടി അപ്പീസിലേക്ക്.. നാലാമത്തെ ഫ്‌ലാറ്റ് ഫോമില്‍, തീവണ്ടിയതാ കാസര്‍കോടന്‍ പടയാളികളെ കട്ട വേയ്റ്റിങ്ങ്. ഓടിച്ചാടി തീവണ്ടികേറി. വരച്ച് വെച്ച മീശമായ്ച്ചില്ല, ആടയാഭരണം ഒന്നും അഴിച്ച് വെച്ചില്ല.... അവരെയും ചേര്‍ത്ത് തീവണ്ടി അങ്ങനെ കുതിച്ച് വരുന്നുണ്ട്.
ഒന്ന്, ആലോചിച്ച് നോക്കൂ... അവര്‍ യാത്ര ചെയ്യുന്നത്. ഓര്‍മ്മയിലേക്കാണ്. ലോകത്ത് ആര്‍ക്കാണ് ഇങ്ങനെയൊരു ഭാഗ്യം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവുക..? ബഷീറിന്റെ മതിലുകള്‍ എന്തൊരു ഭംഗിയുള്ള എഴുത്താണ്. രാജാവിനെതിരെ എഴുതിയ കുറ്റത്തിന് ജയിലില്‍ കഴിയേണ്ടിവന്ന സ്വന്തം കഥയാണ്. പക്ഷേ, ശിക്ഷ കഴിഞ്ഞ് തടവുകാരന്‍ പോയിട്ടും അയാള്‍ നട്ടുവളര്‍ത്തിയ റോസാപ്പൂക്കള്‍ ജയില്‍മുറ്റത്ത് പുഞ്ചിരിച്ചുനില്‍ക്കുന്നു.
ഇവിടുന്ന് മടങ്ങിയാലും ഇവിടെപ്പാകിയ വിത്തുകള്‍ തളിര്‍ക്കണം. പങ്കുവെച്ചതെല്ലാം നമ്മള്‍ പാകിയ വിത്തുകളാണ്. സമ്പത്തോ സമയമോ സ്‌നേഹമോ കരുണയോ, എന്തു പങ്കുവെച്ചുവോ അത് ഉണങ്ങാതെ നില്‍ക്കും. ഒരു കഥകൂടി പറയാം...
ഓഫീസില്‍നിന്ന് ക്ഷീണിച്ചുവന്ന അമ്മയുടെ കഥ. നല്ല വിശപ്പുണ്ട്. രണ്ടുകയ്യിലും ആപ്പിളുമായി നില്‍ക്കുന്ന മോളെ കണ്ടപ്പോള്‍ അമ്മയ്ക്ക് വിശപ്പുകൂടി. 'ഒരാപ്പിള്‍ അമ്മയ്ക്ക് തരുവോ' ചോദ്യം കേട്ടതോടെ അവള്‍ ഒരാപ്പിളില്‍ കടിച്ചു. മറ്റേ ആപ്പിള്‍ അമ്മയ്ക്കുള്ളതാവും എന്നു കരുതി. പക്ഷേ അതിലും കടിച്ചു. അമ്മയ്ക്ക് നല്ല സങ്കടം വന്നു. സ്‌നേഹമില്ലാത്ത മോളെയോര്‍ത്ത് മനസ് പിടഞ്ഞു. അപ്പോളതാ ആദ്യം കടിച്ച ആപ്പിള്‍ അമ്മയുടെ നേരെ നീട്ടുന്നു: 'ഇതെടുത്തോളൂ അമ്മാ. ഇതിനാ നല്ല മധുരം. ക്ഷീണം നല്ലോണം മാറട്ടെ.' ഇഷ്ടമില്ലാത്തത് ദാനം കൊടുക്കാന്‍ ആര്‍ക്കാ കഴിയാത്തത്. നല്ലോണം ഇഷ്ടമുള്ളതില്‍നിന്ന് പങ്കുവെക്കുമ്പോള്‍ ലഭിക്കുന്നൊരു സന്തോഷമില്ലേ, ശരിക്കും നമ്മള്‍ നമുക്കുനേരെ നീട്ടുന്ന സമ്മാനമാണത്.
നമ്മള്‍ തേടിനടക്കുന്ന സന്തോഷം നമ്മളെത്തേടിയെത്തുന്ന നിമിഷമാണത്. 'മാഷെ... ഈ വേഷത്തില്‍ തന്നെ, നമുക്ക് തീവണ്ടി കേറിപോയാലൊ...? 'ആഹാാ... നിങ്ങള്‍ക്ക് അങ്ങനെയാണ്, ആഗ്രഹമെങ്കില്‍ അങ്ങനെതന്നെയാവട്ടെ.'' ശരിക്കും, ഇവിടെ ആ അധ്യാപകരെയാണ് ഞാന്‍ ചേര്‍ത്ത് പിടിക്കുന്നത്. കൊല്ലത്തിനും കാസര്‍കോടിനും തീവണ്ടികള്‍ കുറെ കിട്ടും. പക്ഷെ ഇങ്ങനെ ആ കുട്ടികളുടെ ആഗ്രഹത്തിനൊപ്പം പരിചമുട്ടാന്‍ ചില അധ്യാപകര്‍ക്കെ സാധിക്കൂ.
ഈ യാത്രയും, യാത്രയിലെ ആ രസതന്ത്രവും, ആ പരിചമുട്ടുകാര്‍ 90മത്തെ വയസിലും അഭിമാനത്തോടെ പറയും. ആ പറച്ചലില്‍ എന്നും നായകര്‍ നിങ്ങള്‍ ഈ അധ്യാപകര്‍ തന്നെയാവും... ഇഷ്ടമില്ലാത്തത്, ദാനം കൊടുക്കാന്‍ ആര്‍ക്കാ കഴിയാത്തത്. നല്ലോണം ഇഷ്ടമുള്ളതില്‍നിന്ന് പങ്കുവെക്കുമ്പോള്‍ ലഭിക്കുന്നൊരു സന്തോഷമില്ലേ, ശരിക്കും നമ്മള്‍ നമുക്കുനേരെ നീട്ടുന്ന സമ്മാനമാണത്. നമ്മള്‍ തേടിനടക്കുന്ന സന്തോഷം നമ്മളെത്തേടിയെത്തുന്ന നിമിഷമാണത്. ബൈ...ബൈ... കാസര്‍കോട്, കമ്പല്ലൂര്‍ സ്‌ക്കൂളിലെ പടയാളികള്‍ക്കും അവരുടെ അധ്യാപകര്‍ക്കും ശുഭയാത്ര...
Keywords: News, Malayalam, Kerala, Kasaragod, School Kalolsavam, Arts Fest, Kammbalur, Students on train to Kasaragod with sword and shield.
< !- START disable copy paste -->