Accident | സ്‌കൂൾ വാൻ നിയന്ത്രണം വിട്ട് അപകടം; വിദ്യാർഥികൾക്ക് പരുക്ക്
Jan 3, 2024, 10:47 IST
ബദിയഡുക്ക: (KasargodVartha) സ്‌കൂൾ വാൻ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ 12 ഓളം വിദ്യാർഥികൾക്ക് പരുക്കേറ്റു. മാന്യ കുഞ്ചാറിൽ ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. കോളിയടുക്കം അപ്‌സര ഇൻഗ്ലീഷ് മീഡിയം സ്‌കൂളിന്റെ വാഹനമാണ് അപകടത്തിൽ പെട്ടത്.
സ്‌കൂളിലേക്ക് കുട്ടികളെയും കൊണ്ട് പോകുന്നതിനിടെയാണ് വാനിന്റെ നിയന്ത്രണം നഷ്ടമായത്. തുടർന്ന് റോഡരികിലെ മരത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു. വാനിന്റെ മുൻവശം പൂർണമായും തകർന്നു. പരുക്കേറ്റ കുട്ടികളെ കാസർകോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.