city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Robot | 3 ഭാഷകളില്‍ സംസാരിക്കുന്ന റോബോട് വികസിപ്പിച്ചെടുത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍; നേതൃത്വം നല്‍കിയത് കാസര്‍കോട്ടെ പി എം ഫയാസ്; സാങ്കേതിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് സ്റ്റാര്‍ടപ്

ആലപ്പുഴ: (KasargodVartha) സാങ്കേതിക മേഖലയില്‍ വിപ്ലവകരമായ നേട്ടം കുറിച്ച് മൂന്ന് ഭാഷകളില്‍ സംസാരിക്കുന്ന റോബോട് വികസിപ്പിച്ചെടുത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍. ചെങ്ങന്നൂര്‍ സെന്റ് തോമസ് കോളജ് ഓഫ് എന്‍ജിനീയറിംഗിലെ മൂന്നാം വര്‍ഷ കംപ്യൂടര്‍ സയന്‍സ് (ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്) വിദ്യാര്‍ഥികളായ പി എം ഫയാസ്, സിദ്ധാര്‍ഥ് ടി വി, ജോ പോള്‍ എന്നിവരാണ് സംരംഭത്തിന് പിന്നില്‍.
            
Robot | 3 ഭാഷകളില്‍ സംസാരിക്കുന്ന റോബോട് വികസിപ്പിച്ചെടുത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍; നേതൃത്വം നല്‍കിയത് കാസര്‍കോട്ടെ പി എം ഫയാസ്; സാങ്കേതിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് സ്റ്റാര്‍ടപ്

മലയാളം, ഇന്‍ഗ്ലീഷ്, ഹിന്ദി എന്നീ മൂന്ന് ഭാഷകളില്‍ ഈ റോബോടിന് മനുഷ്യരുമായി സംവദിക്കാന്‍ കഴിയും. കള്ളിയങ്കാട്ട് നീലി, ജാര്‍വിസ്, ഡുണ്ടുമോസി എന്നിങ്ങനെയാണ് ഈ റോബോടിന്റെ ഭാഷാ പതിപ്പുകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. വാര്‍ത്തകള്‍ ,കാലാവസ്ഥാ വിവരങ്ങള്‍, തമാശകള്‍, ഗണിതം തുടങ്ങി എന്ത് വിവരങ്ങളും ഈ റോബോട് പറഞ്ഞു തരും.
      
Robot | 3 ഭാഷകളില്‍ സംസാരിക്കുന്ന റോബോട് വികസിപ്പിച്ചെടുത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍; നേതൃത്വം നല്‍കിയത് കാസര്‍കോട്ടെ പി എം ഫയാസ്; സാങ്കേതിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് സ്റ്റാര്‍ടപ്

കാസര്‍കോട് നുള്ളിപ്പാടിയിലെ പി എം ഫയാസ് ആണ് സംരംഭത്തിന് നേതൃത്വം നല്‍കിയത്. സിദ്ധാര്‍ഥ് ടി വി കണ്ണൂര്‍ പെരിങ്ങോം സ്വദേശിയും ജോ പോള്‍ എറണാകുളം തട്ടംമ്പാടി സ്വദേശിയുമാണ്. ചടങ്ങില്‍ അവതാരകന്‍ ആയിട്ടും റോബോടിന്റെ സേവനം പ്രയോജനപ്പെടുത്താനാവുമെന്ന് പി എം ഫയാസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. തങ്ങളുടെ വലിയ സ്വപ്നം പൂര്‍ത്തിയാക്കാനായതില്‍ സന്തോഷമുണ്ടെന്നും ഇനിയും കൂടുതല്‍ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിന് പ്രവര്‍ത്തിക്കുമെന്നും ഫയാസ് കൂട്ടിച്ചേര്‍ത്തു.
     
Robot | 3 ഭാഷകളില്‍ സംസാരിക്കുന്ന റോബോട് വികസിപ്പിച്ചെടുത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍; നേതൃത്വം നല്‍കിയത് കാസര്‍കോട്ടെ പി എം ഫയാസ്; സാങ്കേതിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് സ്റ്റാര്‍ടപ്

പൈതണ്‍ പ്രോഗ്രാമില്‍ നിര്‍മിച്ചിരിക്കുന്ന ഈ റോബോട് ചാറ്റ് ജി പി ടി സാങ്കേതിക വിദ്യയും പ്രയോജനപെടുത്തിയിട്ടുണ്ട്. ബുധനാഴ്ച തുടങ്ങിയ ഹാകത്തോണിനോടനുബന്ധിച്ചാണ് റോബോടിനെ പുറത്തിറക്കിയത്. വകുപ്പ് മേധാവി ഡോ. ടീനാ ജോസഫ് മാര്‍ഗനിര്‍ദേശവുമായി വിദ്യാര്‍ഥികള്‍ക്ക് ഒപ്പമുണ്ടായിരുന്നു. കാസര്‍കോട് വാര്‍ത്ത ടീം അംഗം കൂടിയാണ് പി എം ഫയാസ്.
        
Robot | 3 ഭാഷകളില്‍ സംസാരിക്കുന്ന റോബോട് വികസിപ്പിച്ചെടുത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍; നേതൃത്വം നല്‍കിയത് കാസര്‍കോട്ടെ പി എം ഫയാസ്; സാങ്കേതിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് സ്റ്റാര്‍ടപ്

Keywords: Robot, Engineering, Students, Malayalam News, Kerala News, Kasaragod News, Fayaz PM, Artificial Intelligence, Robot, Malayalam Education News, Technology, Students developed robot that speaks in 3 languages.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia