city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

STU | എസ് ടി യു സമര സന്ദേശ യാത്ര ഒക്ടോബർ 21ന് കാസർകോട്ട് നിന്ന് പ്രയാണം തുടങ്ങും; പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും

കാസർകോട്: (Kasargodvartha) ബഹുസ്വര ഇൻഡ്യക്കായ്, ദുർഭരണങ്ങൾക്കെതിരെ എന്ന പ്രമേയമുയർത്തി സ്വതന്ത്ര തൊഴിലാളി യൂനിയൻ (STU) നടത്തുന്ന സമര സന്ദേശ യാത്രയ്ക്ക് ഒക്ടോബർ 21ന് കാസർകോട്ട് നിന്ന് തുടക്കമാവുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നവംബർ രണ്ടിന് തിരുവനന്തപുരത്ത് യാത്ര സമാപിക്കും. രാജ്യത്തിന്റെ സവിശേഷമായ രാഷ്ടീയ സാഹചര്യങ്ങളും - കേന്ദ്ര സംസ്ഥാന ദുർഭരണങ്ങൾക്കെതിരെ നടന്നു വരുന്ന സമര പരിപാടികളും വിശദീകരിച്ചായിരിക്കും സമര സന്ദേശ യാത്രയെന്ന് നേതാക്കൾ പറഞ്ഞു.
    
STU | എസ് ടി യു സമര സന്ദേശ യാത്ര ഒക്ടോബർ 21ന് കാസർകോട്ട് നിന്ന് പ്രയാണം തുടങ്ങും; പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും

ഒക്ടോബർ 21ന് ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് കാസർകോട് തായലങ്ങാടിയിൽ നടക്കുന്ന സമ്മേളനത്തിൽ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. എസ് ടി യു ദേശീയ വൈസ് പ്രസിഡണ്ടും സ്വാഗത സംഘം ചെയർമാനുമായ എ അബ്ദുർ റഹ്‌മാൻ അധ്യക്ഷത വഹിക്കും. മുസ്ലിം ലീഗ് സംസ്ഥാന ജെനറൽ സെക്രടറി അഡ്വ. പി എം എ സലാം മുഖ്യാതിഥിയാവും. മുസ്ലിം യൂത് ലീഗ് ദേശീയ ജെനറൽ സെക്രടറി അഡ്വ. ഫൈസൽ ബാബു മുഖ്യപ്രഭാഷണം നടത്തും.

അന്നേ ദിവസം വൈകുന്നേരം ആറ് മണിക്ക് സമരസന്ദേശയാത്രക്ക് തൃക്കരിപ്പൂരിൽ സ്വീകരണം നൽകും. നവംബർ രണ്ടിന് തിരുവനന്തപുരത്ത് തൊഴിലാളി റാലിയോടെ നടക്കുന്ന സമാപന പരിപാടി മുസ്ലീം ലീഗ് ദേശീയ ജെനറൽ സെക്രടറി പി.കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്യും. എസ് ടി യു സംസ്ഥാന പ്രസിഡണ്ട് അഡ്വ. എം റഹ് മത്തുല്ല നയിക്കുന്ന യാത്രയിൽ സംസ്ഥാന ജെനറൽ സെക്രടറി യു പോക്കർ വൈസ് ക്യാപ്റ്റനും സംസ്ഥാന ട്രഷറർ കെ പി മുഹമ്മദ് അശ്റഫ് ഡയറക്ടറുമായിരിക്കും. ഉമർ ഒട്ടുമ്മൽ, കല്ലടി അബൂബകർ, വല്ലാഞ്ചിറ അബ്ദുൽ മജീദ്, എൻ കെ സി ബശീർ, അശ്റഫ് എടനീർ എന്നിവർ യാത്രയിലെ സ്ഥിരാംഗങ്ങളായിരിക്കും.

വാർത്താസമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ എ അബ്ദുർ റഹ്‌മാൻ, കെ പി മുഹമ്മദ് അശ്റഫ്, ശരീഫ് കൊടവഞ്ചി, അശ്റഫ് എടനീർ, എ അഹ്‌മദ്‌ ഹാജി, മുത്വലിബ് പാറക്കെട്ട് എന്നിവർ സംബന്ധിച്ചു.

Keywords:  STU, Malayalam News,  Muslim League, March, Press Meet, STU march will start from Kasaragod on October 21

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia