city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Budget | സംസ്ഥാന ബജറ്റ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും സാധാരണക്കാരെ ലക്ഷ്യമിട്ട് ചില സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും

തിരുവനന്തപുരം: (www.kasargodvartha.com) സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ഫെബ്രുവരി മൂന്നിന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്നത്. എന്നിരുന്നാലും സാധാരണക്കാരെ ലക്ഷ്യമിട്ട് ചില സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
        
Budget | സംസ്ഥാന ബജറ്റ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും സാധാരണക്കാരെ ലക്ഷ്യമിട്ട് ചില സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും

ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചേക്കുമെന്നു സൂചനയുണ്ട്. ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഖജനാവിന് അധിക ബാധ്യത വരുത്തുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും അത് മറികടന്നുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. പെന്‍ഷനുകള്‍ 100 രൂപ വര്‍ധിപ്പിക്കാന്‍ ധനമന്ത്രി പദ്ധതിയിടുന്നതായി വിവരമുണ്ട്.

ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചാല്‍, 50 ലക്ഷം ഗുണഭോക്താക്കള്‍ക്ക് പ്രതിമാസം 1700 രൂപ ലഭിക്കും, നിലവില്‍ 1600 രൂപയാണ് നല്‍കി വരുന്നത്. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ക്ഷേമ പെന്‍ഷനുകള്‍ ക്രമേണ 2,500 രൂപയായി ഉയര്‍ത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അടുത്ത വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ പെന്‍ഷന്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ട്.

റബര്‍, നാളികേരം, പച്ചക്കറി എന്നിവയുടെ താങ്ങുവിലയില്‍ വര്‍ധനയുണ്ടാകുമെന്നും പ്രതീക്ഷയുണ്ട്. പ്രത്യേകിച്ചും റബറിന്റെ താങ്ങുവില ഉയര്‍ത്തണമെന്ന് കേരള കോണ്‍ഗ്രസ് (എം) അടക്കം ഉയര്‍ത്തിയിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത, വന്യജീവി ആക്രമണം തടയുന്നതിനുള്ള പദ്ധതി, തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പദ്ധതികള്‍ തുടങ്ങിയവ സംബന്ധിച്ച് ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും. എല്‍ഡിഎഫ് അംഗീകരിച്ച വികസന രേഖയുടെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക പ്രഖ്യാപനങ്ങള്‍ ഉണ്ടാവും. കാര്‍ഷിക, മത്സ്യ മേഖലയ്ക്കും താങ്ങായുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചേക്കും.

Keywords:  Latest-News, Kerala-Budget, Budget, Top-Headlines, Government-of-Kerala, Government, State Budget: may be important announcements.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia