സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനായി ഇലേര്‍ണിംഗ് പോര്‍ട്ടലുമായി സ്‌മൈല്‍ ഫൗണ്ടേഷന്‍
May 19, 2017, 11:00 IST
എന്നാല്‍ താഴെക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെയും, സമൂഹാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സംഘടനകളുടെയും കാര്യത്തില്‍ ധനസഹായം ലഭ്യമല്ലാതാകുന്നു എന്ന പ്രശ്‌നം നിലനില്‍ക്കുന്നു. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യകമാകുന്ന പണം കണ്ടെത്തുന്നതിലും, അത് സാധ്യമാക്കാനുള്ള ആശയ വിനിമയത്തിലും ഫലപ്രദമായ രീതിയില്‍ മെച്ചപ്പെട്ട നീക്കങ്ങള്‍ സാധ്യമാക്കാതെ പോകുന്നു എന്നത് ഇത്തരം ചെറിയ സംഘടനകള്‍ക്ക് വലിയ വെല്ലുവിളിയായിരിക്കുകയാണ്. ഈ വെല്ലുവിളികള്‍ ഫലപ്രദമായി തരണം ചെയ്യാവുന്ന രീതിയിലാണ് ചെയിഞ്ച് ദ ഗെയിം അക്കാദമി രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. പ്രാദേശികതലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുകയും ഡിജിറ്റല്‍ ഇന്ത്യ എന്ന ആശയത്തിന്റെ മുഴുവന്‍ ഫലങ്ങളും താഴെത്തട്ടില്‍ തന്നെ നടപ്പാക്കാനാണ് ചെയിഞ്ച് ദ ഗെയിം അക്കാദമി സഹായിക്കുക.
നിക്ഷേപങ്ങളിലും അവയുടെ കൃത്യമായ വിനിയോഗത്തിലും താഴെ തട്ടിലുള്ളവരും സമൂഹത്തിലെ സന്നദ്ധ സംഘടനകളും വലിയൊരു പ്രതിസന്ധി നേരിടുകയാണ്. യോജിച്ച നേതൃത്വത്തിന്റെയും കൃത്യമായ ആശയ വിനിമയങ്ങളുടെയും അഭാവം കൊണ്ടുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങള്‍ ലഘൂകരിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയാണ് 'ചെയ്ഞ്ച് ദി ഗെയിം അക്കാദമി' പ്രാരംഭ നടപടികള്‍ ആരംഭിച്ചത്. സാമൂഹിക ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ സര്‍ക്കാര്‍ പരിഷ്‌കാരങ്ങളും പദ്ധതികളും എല്ലാ തട്ടിലേക്കും ആവിഷ്‌കരിക്കപ്പെടുന്നതിനുള്ള സമൂഹത്തിന്റെ ശബ്ദമായി മാറണമെന്ന് സ്‌മൈല്‍ ഫൗണ്ടേഷന്‍ സഹസ്ഥാപകനും എക്‌സിക്യൂട്ടീവ് ട്രസ്റ്റിയുമായ ശന്തനു മിശ്ര അഭിപ്രായപ്പെട്ടു. ചെയ്ഞ്ച് ദി ഗെയിം അക്കാദമിയുടെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയായിരുന്ന അദ്ദേഹം ഇത് പ്രാവര്‍ത്തികമാക്കുന്നതില്‍ എല്ലാ സംഘടനകളുടെയും പങ്ക് വളരെ വലുതാണെന്നും കൂട്ടിച്ചേര്‍ത്തു.
വ്യക്തിഗതവും സംഘടിതവുമായ പരിശീലന രീതിയും ഡിജിറ്റല്‍ പഠനവും കൂടാതെ, ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സ്‌മൈല്‍ ഫൗണ്ടേഷനിലെ അന്താരാഷ്ട്ര പ്രഗത്ഭര്‍ രൂപകല്‍പന ചെയ്ത മൊഡ്യൂളുകള്‍ ഉള്‍പ്പെട്ട പഠന രീതിയും ചെയ്ഞ്ച് ദി ഗെയിം അക്കാദമി മുന്നോട്ട് വയ്ക്കുന്നു. സംഘടനകളെ പ്രതിനിധാനം ചെയ്യുന്നവര്‍ക്ക് തങ്ങളുടെ സൗകര്യാര്‍ത്ഥം പങ്കെടുക്കുവാനും അവസരമുണ്ട്. സംഘടനാപരമായ പ്രാപ്തി, ധന സമാഹരണം, സംഘടനയുടെ ശാക്തീകരണം എന്നിങ്ങനെയുള്ള മേഖലകളില്‍ സംഘടനകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുവാനാണ് സി ടി ജി അക്കാദമി ലക്ഷ്യമിടുന്നത്. പരിമിതമായ പ്രവര്‍ത്തി പരിചയമുള്ള സംഘടനകള്‍, മധ്യവര്‍ത്തികളായ സംഘടനകള്‍, ഉയര്‍ന്ന പാടവമുള്ളവ എന്നിവയ്ക്കനുസരിച്ചുള്ള മൊഡ്യൂളുകളും ലഭ്യമാക്കിയിട്ടുണ്ട്.
ഇത്തരത്തില്‍ ബൃഹത്തായ സമീപനങ്ങളിലൂടെ തുടര്‍ച്ചയായ പരിശീലനങ്ങള്‍ സംഘടിപ്പിക്കുകയും എല്ലാ സംഘടനകള്‍ക്കും പ്രഗത്ഭരില്‍ നിന്നും നേരിട്ട് വിവരങ്ങള്‍ നേടിയെടുക്കാനും സാഹചര്യമൊരുങ്ങുന്നു. പഠനത്തിനു വേണ്ടി സംഘടനകള്‍ക്കനുസൃതമായി തദ്ദേശ മൂലധന സമാഹാരത്തിനുമുള്ള മോഡ്യൂളുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. തദ്ദേശീയമായി സംഘടനകള്‍ വ്യാപിപ്പിക്കാനും സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സ്വയം പര്യാപ്തത കരസ്ഥമാക്കുന്നതിനും ഇവ സഹായകമാകും.
ചെയ്ഞ്ച് ദി ഗെയിം അക്കാദമിയെ ഇന്ത്യയുടെ 30 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുകയും അതു വഴി മേല്‍പ്പറഞ്ഞ സംഘടനകളുടെ സഹകരണത്തോടെ വിദ്യാഭ്യാസം, ആരോഗ്യം എന്നിങ്ങനെയുള്ള മേഖലകളില്‍ സമഗ്ര പുരോഗതി കൊണ്ട് വരികയെന്നതുമാണ് ഭാവിയെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടെന്നും സ്‌മൈല്‍ ഫൗണ്ടേഷന്‍ വ്യക്തമാക്കി. പൊതു മേഖലാ, സ്വകാര്യ കേന്ദ്രങ്ങളുമായി ഇവരെ
പങ്കാളിത്തത്തിലേര്‍പ്പെടുത്തുക എന്ന ആശയത്തിനാണ് ഊന്നല്‍ നല്‍കുന്നതെന്നും ശന്തനു മിശ്രകൂട്ടിച്ചേര്‍ത്തു. ഇന്ത്യയെക്കൂടാതെ ബ്രസീല്‍, എത്യോപ്യ, കെനിയ, ഉഗാണ്ട, ദക്ഷിണ ആഫ്രിക്ക എന്നീരാജ്യങ്ങളിലും പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്.
Keywords: Thiruvananthapuram, Kerala, News, Online Registration, Development Project, India, Smile Foundation, Change The Game Academy, E-Learning Portal.