city-gold-ad-for-blogger

Collapsed | ദേശീയപാത വികസനത്തിന്റെ ഭാഗമായി പെരിയയിൽ നിർമിക്കുന്ന അടിപ്പാതയുടെ സ്ലാബ് പ്രവൃത്തിക്കിടെ തകർന്നുവീണു; തൊഴിലാളിക്ക് പരിക്ക്

പെരിയ: (www.kasargodvartha.com) ദേശീയപാത വികസനത്തിന്റെ ഭാഗമായി പെരിയയിൽ നിർമിക്കുന്ന അടിപ്പാതയുടെ സ്ലാബ് നിർമാണത്തിനിടെ തകർന്നുവീണു. അപകടത്തിൽ ഒരു തൊഴിലാളിക്ക് പരിക്കേറ്റു. പെരിയ ടൗണിൽ നിർമിക്കുന്ന അടിപ്പാത കോൺക്രീറ്റ് ചെയ്യുന്നതിനിടെയാണ് സ്ലാബ് തകർന്നുവീണത്. അഞ്ച് തൊഴിലാളികളാണ് സംഭവം നടക്കുമ്പോൾ വർക് സൈറ്റിൽ ഉണ്ടായിരുന്നത്.
                     
Collapsed | ദേശീയപാത വികസനത്തിന്റെ ഭാഗമായി പെരിയയിൽ നിർമിക്കുന്ന അടിപ്പാതയുടെ സ്ലാബ് പ്രവൃത്തിക്കിടെ തകർന്നുവീണു; തൊഴിലാളിക്ക് പരിക്ക്

ശനിയാഴ്ച പുലർചെ മൂന്നുമണിയോടെയാണ് സംഭവം. മേഘാ കൺസ്ട്രക്ഷൻ കംപനിയാണ് ചെങ്കള മുതൽ നീലേശ്വരം വരെയുള്ള ദേശീയ പാത നിർമാണത്തിന്റെ കരാർ ജോലി ചെയ്ത് വരുന്നത്. മൂന്ന് ഷിഫ്റ്റ് ആയി 24 മണിക്കൂറും ജോലി നടന്നു വന്നിരുന്നു. 
                                              
Collapsed | ദേശീയപാത വികസനത്തിന്റെ ഭാഗമായി പെരിയയിൽ നിർമിക്കുന്ന അടിപ്പാതയുടെ സ്ലാബ് പ്രവൃത്തിക്കിടെ തകർന്നുവീണു; തൊഴിലാളിക്ക് പരിക്ക്

പാലത്തിനായി പൈലിങും തൂൺ നിർമാണവും പൂത്തിയായിരുന്നു. അപകടം നടക്കുമ്പോൾ സൈറ്റ് എൻജിനീയർ സ്ഥലത്തുണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അപകടത്തിന്റെ കാരണം സംബന്ധിച്ച് അധികൃതരിൽ നിന്നും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. സംഭവത്തെ തുടർന്ന് ദേശീയ പാത നിർമാണ വിഭാഗം അന്വേഷണം ആരംഭിച്ചതായി അറിയുന്നു. നിർമാണ പ്രവൃത്തികൾ നടത്തുന്ന തൊഴിലാളികളിൽ ഭൂരിഭാഗവും അതിഥി തൊഴിലാളികളാണ്.
             



പരിക്കേറ്റ തൊഴിലാളിയെ കുറിച്ചും വ്യക്തമായ വിവരം ലഭ്യമായിട്ടില്ല. കംപനി അധികൃതരുടെ വിശദീകരണവും ലഭ്യമാകേണ്ടതുണ്ട്. സ്ഥലത്തുള്ള സൂപർവൈസർമാരും മറ്റും അപകടത്തെ കുറിച്ച് ഒന്നും പ്രതികരിക്കാൻ തയ്യാറായില്ല.

Keywords:  news, Periya,Kasaragod, collapse, Construction plan, National highway, Top-Headlines, Injured, Slab of flyover collapsed during construction

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia