Slab | മാലിന്യം നീക്കം ചെയ്യാൻ ഓവുചാലിന്റെ സ്ലാബ് എടുത്തുമാറ്റിയത് മൂന്ന് ദിവസമായിട്ടും അടച്ചില്ല; കുമ്പള ടൗണിൽ കാൽനടയാത്രക്കാർ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവം
Jan 13, 2024, 15:37 IST
കുമ്പള: (KasargodVartha) ഓവുചാലിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ എടുത്തുമാറ്റിയ സ്ലാബ് മൂന്ന് ദിവസമായിട്ടും മൂടാതെ കിടക്കുന്നത് കാൽനടയാത്രക്കാർക്ക് ഭീഷണിയായി. കുമ്പള ടൗണിലെ തിരക്കേറിയ ബദിയഡുക്ക റോഡിലെ നടപ്പാതയിലെ ഓവുചാലിന്റെ സ്ലാബാണ് എടുത്ത് മാറ്റിയിരിക്കുന്നത്. തിരക്കേറിയ സ്ഥലമായിട്ട് പോലും ഇതുവരെ മാലിന്യം നീക്കം ചെയ്യാനോ,സ്ലാബ് മൂടാനോ റോഡ് നിർമാണ കംപനി അധികൃതർ തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം.
< !- START disable copy paste -->
വെള്ളിയാഴ്ച രാത്രി സമീപത്തെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരന് ഓവുചാൽ കുഴിയിൽ വീണ് പരുക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ യുവാവിന് സാരമായി പരുക്കേറ്റിട്ടുണ്ട്. ഇതുവഴി നടന്നു പോവുകയായിരുന്ന ഒരു സ്ത്രീയും കുഴിയിൽ തട്ടി വീണിരുന്നു.
ഇത് ശ്രദ്ധയിൽപെട്ട തെരുവ് കച്ചവടക്കാരും, വ്യാപാരികളും പഞ്ചായത് അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് ശനിയാഴ്ച രാവിലെ നിർമാണ കംപനി അധികൃതർ അപകട സൂചന നൽകുന്ന ചരട് കെട്ടിയിട്ടുണ്ട്. തിരക്കേറിയ നടപ്പാതയിൽ ഓവുചാലിലെ മാലിന്യം നീക്കംചെയ്ത് സ്ലാബ് മൂടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
Keywords: News, Malayalam News, Kumbala, Kasaragod, Friday, Construction Company, culvert, Slab of culvert removed not closed even after three days