വെള്ളക്കെട്ടിൽ വീണ് ആറു വയസുകാരൻ മരിച്ചു
Nov 14, 2020, 16:49 IST
കാസർകോട്: (www.kasargodvartha.com 14.11.2020) വെള്ളക്കെട്ടില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു. ചൗക്കി നീര്‍ച്ചാലിലെ അബ്ദുല്‍ ലത്വീഫ്- മുംതാസ് ദമ്പതികളുടെ മകന്‍ മുഹ്‌സിന്‍(ആറ്) ആണ് മരണപ്പെട്ടത്.
ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി കുടുംബ സമേതം മാന്യയിലെ പിതാവിന്റെ വീട്ടിലെത്തിയതായിരുന്നു.
കളിച്ചു കൊണ്ടിരിക്കെ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടി വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഫയര്‍ഫോഴ്‌സ് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാന്‍ കഴിഞ്ഞത്.
ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. സഹോദരങ്ങള്‍: മുസമ്മില്‍, മുര്‍ത്തദ, ദിവാന്‍.
മൊഗ്രാല്‍പുത്തുര്‍ കല്ലങ്കൈ യു പി സ്‌ക്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹ്‌സിന്‍.
Keywords: News, Kerala, Top-Headlines, Death, Drown, Child, water, Kasaragod, Chawki, marriage, six-year-old boy died after falling into Pond
< !- START disable copy paste -->










