നിയമം ലംഘിച്ച് കടല്‍ തീരത്തോട് ചേര്‍ന്ന് മത്സ്യ ബന്ധനം നടത്തിവന്ന കര്‍ണ്ണാടക ബോട്ട് ഷിറിയ തീരദേശ പോലീസ് പിടികൂടി
കുമ്പള: (www.kasargodvartha.com 20.11.2020) നിയമം ലംഘിച്ച് കടല്‍ തീരത്തോട് ചേര്‍ന്ന് മത്സ്യ ബന്ധനം നടത്തിവന്ന കര്‍ണ്ണാടക ബോട്ട് ഷിറിയ തീരദേശ പോലീസ് പിടികൂടി.
മഞ്ചേശ്വരം ഹൊസബെട്ടു കടല്‍ തീരത്തോട് ചേര്‍ന്ന് ആഴ്ചകളോളം കടലില്‍ തങ്ങി മത്സ്യ ബന്ധനം നടത്തിവന്ന കര്‍ണ്ണാടക ബോട്ടാണ് കസ്റ്റഡിയിലായത്.
ആറ് നോട്ടിക്കല്‍ മൈലിന് ഉള്ളില്‍ വെച്ചാണ് മത്സ്യ ബന്ധനം നടത്തിവന്നത്. കേരള തീരത്ത് മത്സ്യ ബന്ധനം നടത്തുന്നതിനുള്ള ഒരു രേഖയും ഇവരുടെ പക്കല്‍ ഉണ്ടായിരുന്നില്ലെന്നും കോസ്റ്റല്‍ സി ഐ സലീം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കേരള തീരത്ത് മത്സ്യ ബന്ധനം നടത്തണമെങ്കില്‍ 25,000 രൂപ യൂസേഴ്സ് ഫീ അടച്ച് അനുമതി വാങ്ങേണ്ടതാണ്. ഇത് ബോട്ട് പാലിച്ചിരുന്നില്ല.
എസ് ഐ സങ്കപ്പ ഗൗഢ, പോലീസുകാരായ ഇസ്മാഈല്‍, നിശാദ്, നിശാന്ത്, ബാലകൃഷ്ണന്, ബോട്ട് സ്രാങ്ക് ബാബു, ജീവനക്കാരായ പ്രിയദര്ശന്, നാരായണന്, സജിത്ത്, സജിനി സനൂജ് എന്നിവരുടെ നേതൃത്വത്തിലാണ് ബോട്ട് കസ്റ്റഡിയിലെടുത്തത്.
പിടികൂടിയ ബോട്ട് ഫിഷറീസ് വകുപ്പിന് കൈമാറുമെന്ന് കോസ്റ്റല്‍ പോലീസ് അറിയിച്ചു.
Keywords: Kasaragod, Kerala, Karnataka, Boat, Police, Custody, Top-Headlines, Shirian Coast Guard has nabbed a Karnataka boat







