ശാനവാസ് പാദൂർ കാസർകോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി തെരെഞ്ഞടുക്കപ്പെട്ടു
Dec 30, 2020, 16:32 IST
കാസർകോട്: (www.kasargodvartha.com 30.12.2020) കോൺഗ്രസിൽ നിന്നും രാജിവെച്ച് ചെങ്കള ഡിവിഷനിൽ നിന്നും മത്സരിച്ച് വിജയിച്ച ശാനവാസ് പാദൂരിനെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തു.
കോൺഗ്രസിലെ ജോമോൻ ജോസഫായിരുന്നു എതിർ സ്ഥാനാർത്ഥി. ജില്ലാ പഞ്ചായത്തിൽ ആകെയുള്ള 17 അംഗങ്ങളിൽ 8 പേർ ശാനവാസ് പാദൂരിനും 7 പേർ ജോമോൻ ജോസഫിനും വോട്ട് ചെയ്തു. ബി ജെ പിയുടെ രണ്ട് അംഗങ്ങൾ ആർക്കും വോട്ട് രേഖപ്പെടുത്താതിനാൽ രണ്ട് വോട്ട് അസാധുവായി.
മുൻ എം പി പി കരുണാകരൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം വി ബാലകൃഷ്ണൻ മാസ്റ്റർ, മുൻ എം എൽ എമാരായ കെ പി സതീഷ് ചന്ദ്രൻ, സി എച്ച് കുഞ്ഞമ്പു, മുൻ ജില്ലാ പഞ്ചായത്ത് അംഗം ഡോ. വി പി പി മുസ്തഫ, അർഷാദ് വൊർക്കാടി, അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, ടി കൃഷ്ണൻ, പി വി ബാലകൃഷ്ണൻ, മൊയ്തീൻ കുഞ്ഞി കളനാട്, അസീസ് കടപ്പുറം, കരിവെളളൂർ വിജയൻ, കുര്യാക്കോസ് പ്ലാറമ്പിൽ, അഡ്വ. എ ഗോവിന്ദൻ നായർ തുടങ്ങിയവർ ചടങ്ങ് വീക്ഷിക്കാനെത്തിയിരുന്നു.
Keywords: Kerala, News, Kasaragod, Panchayath, Election, President, Top-Headlines, Local-Body-Election-2020, LDF, UDF, BJP, Shanavas Padur has been elected as the Vice President of Kasargod District Panchayat.