ശഹീൻ സി ഖാദറിന് സർവീസ് അലോക്കേഷനിൽ ലഭിച്ചത് ഐപിഎസ്
Oct 1, 2020, 11:21 IST
നീലേശ്വരം: (www.kasargodvartha.com 01.10.2020) സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടി ജില്ലയുടെ അഭിമാനമായ ശഹീൻ സി ഖാദറിന് സർവീസ് അലോക്കേഷനിൽ ലഭിച്ചത് ഐപിഎസ്. മടിക്കൈ തെക്കൻ ബങ്കളം എ എം നിവാസിലെ എ എം ഖാദർ ഹാജി - സി സമീറ ദമ്പതികളുടെ മകനായ ശഹീൻ സിവിൽ സർവീസ് പരീക്ഷയിൽ 396–ാം റാങ്ക് ആണ് നേടിയത്.
സർവീസ് അലോക്കേഷനിൽ കേരളത്തിൽ നിന്ന് ഐപിഎസ് ലഭിച്ചത് ഒമ്പത് പേർക്കാണ്. രണ്ട് മാസത്തെ ഐപിഎസ് ഫൗണ്ടേഷൻ കോഴ്സിനായി ശഹീൻ അടുത്ത ദിവസം ഉത്തരാഖണ്ഡിലെ മസൂറിയിലേക്കു തിരിക്കും.
ലാൽ ബഹാദൂർ ശാസ്ത്രി നാഷനൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിൽ ഒക്ടോബർ 12 നു കോഴ്സ് തുടങ്ങും. വിമുക്തഭടനായ എ എം ഖാദർ ഹാജി കാസർകോട്ടെ ജില്ലാ സൈനികക്ഷേമ ഓഫിസിലാണ് ജോലി ചെയ്യുന്നത്. സഹോദരി ഷഹാന സി ഖാദർ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസ് വിദ്യാർഥിനിയാണ്.
Keywords: Kerala, News, Kasaragod, Government, Youth, Top-Headlines, Examination, Madikai, Shaheen C Khader received IPS in the service allotment.
< !- START disable copy paste -->