city-gold-ad-for-blogger

Injured | കമ്പല്ലൂരിൽ മഴപ്പൊലിമ ഘോഷയാത്രയ്ക്കിടയിലേക്ക് ബൈക് പാഞ്ഞുകയറി നിരവധി പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

ചിറ്റാരിക്കൽ: (www.kasargodvartha.com) ഈസ്റ്റ് എളേരി പഞ്ചായത് കമ്പല്ലൂരിൽ സംഘടിപ്പിച്ച മഴപ്പൊലിമ ഘോഷയാത്രക്കിടയിലേക്ക് ബൈക് പാഞ്ഞു കയറി ആറ് പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. കമ്പല്ലൂർ ഭഗവതി ക്ഷേത്രത്തിന് സമീപം വെച്ച് കടുമേനി ഭാഗത്ത് നിന്നും ഓടിച്ചു വന്ന ബൈക് ഘോഷയാത്രക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

Injured | കമ്പല്ലൂരിൽ മഴപ്പൊലിമ ഘോഷയാത്രയ്ക്കിടയിലേക്ക് ബൈക് പാഞ്ഞുകയറി നിരവധി പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

ഗുരുതരമായിപരുക്കേറ്റ ഒരാളെ പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ മറ്റുള്ളവരെ ചെറുപുഴയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

Keywords: East Eleri, Panchayat, Accident, Procession, Hospital, Bike, Injured, Pariyaram, Medical College, Kamballoor, Several injured as bike rams into procession.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia