SDPI | സംസ്ഥാന പര്യടനവുമായി എസ്ഡിപിഐ; ജനമുന്നേറ്റ യാത്ര ഫെബ്രുവരി 14ന് ഉപ്പളയിൽ നിന്ന് ആരംഭിക്കും; മൂവാറ്റുപുഴ അശ്റഫ് മൗലവി നയിക്കും
Feb 12, 2024, 19:32 IST
കാസര്‍കോട്: (KasargodVartha) എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അശ്റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്ര ഫെബ്രുവരി 14ന് ഉപ്പളയില്‍ നിന്നാരംഭിക്കുമെന്ന് സംസ്ഥാന സെക്രടറി കെ കെ അബ്ദുല്‍ ജബ്ബാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് മൂന്നിന് പാര്‍ടി ദേശീയ വൈസ് പ്രസിഡന്റ് ബി എം കാംബ്ലേ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് വാഹനജാഥയായി പ്രയാണം ആരംഭിക്കും. ആദ്യ ദിനത്തിലെ ജാഥാ പര്യടനം രാത്രി ഏഴിന് ഉദുമ മണ്ഡലത്തിലെ മേല്‍പറമ്പില്‍ പൊതുസമ്മേളനത്തോടെ സമാപിക്കും.
എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ജെനറല്‍ സെക്രടറി റോയ് അറയ്ക്കല്‍ എന്നിവര്‍ യാത്രയുടെ വൈസ് ക്യാപ്റ്റന്മാരായിരിക്കും. ഭരണഘടന സംരക്ഷിക്കുക, ജാതി സെന്‍സസ് നടപ്പിലാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, രാഷ്ട്രീയ തടവുകാരെ നിരുപാധികം വിട്ടയയ്ക്കുക, ഫെഡറലിസം കാത്തുസൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പര്യടനം പൂര്‍ത്തിയാക്കി മാര്‍ച് ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കും. കണ്ണൂര്‍ (15), വയനാട് (17), കോഴിക്കോട് (19), മലപ്പുറം (20), പാലക്കാട് (21), തൃശൂര്‍ (22), എറണാകുളം (23), ഇടുക്കി (24), കോട്ടയം (26), ആലപ്പുഴ (27), പത്തനംതിട്ട (28), കൊല്ലം (29), തിരുവനന്തപുരം (മാർച് ഒന്ന്) എന്നിങ്ങനെയാണ് ജാഥയുടെ പര്യടന ഷെഡ്യൂള്‍ തയ്യാറാക്കിയിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര, സെക്രടറി ഖാദര്‍ അറഫ എന്നിവർ സംബന്ധിച്ചു.
Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, SDPI, Malayalam News, Politics, Janamunneta Yathra, SDPI Janamunneta yathra will start from Uppala on February 14. < !- START disable copy paste -->