ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അമിത വേഗതയില്‍ ഓടിച്ചുപോയ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു
Aug 11, 2020, 20:39 IST
ഉപ്പള: (www.kasargodvartha.com 11.08.2020) ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അമിത വേഗതയില്‍ ഓടിച്ചുപോയ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ഉപ്പള ബേക്കൂര്‍ ബൊള്ളാറിലെ കേശവ ഭട്ടിന്റെ മകന്‍ കെ രാമഭട്ട് (69) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെ ഉപ്പള ബേക്കൂറിലാണ് സംഭവം.
നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കഞ്ചാവ് ലഹരിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും നാട്ടുകാര്‍ കൂടിയതോടെ അമിത വേഗതയില്‍ കാറോടിച്ചുപോയതാണ് അപകടം വരുത്തിയതെന്നുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അപകടം സംഭവിച്ചയുടന്‍ യുവാവ് ഓടിരക്ഷപ്പെട്ടു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പ്രതിക്കായി അന്വേഷണം ആരംഭിച്ചു. ശ്യാമളയാണ് രാമഭട്ടിന്റെ ഭാര്യ. മക്കള്‍: മധു, സിന്ദു. മരുമക്കള്‍: മുരളി, വിനായക ഭട്ട്.
Keywords: News, Kerala, Kasaragod, Uppala, Car, Accident, Death, Scooter, Scooter passenger dead in car Accident, Case, Native, death