city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

School | അപകടാവസ്ഥയിലായ കെട്ടിടത്തിൽ ഒരു വിദ്യാലയം; ഉദ്യോഗസ്ഥ അനാസ്ഥയുടെ തെളിവായി കോയിപ്പാടി ഗവ. എൽ പി സ്‌കൂൾ; ജീവൻ പണയം വെച്ച് പഠനം

കുമ്പള: (www.kasargodvartha.com) കാലപ്പഴക്കം കൊണ്ട് ഇടിഞ്ഞുവീഴാറായ കെട്ടിടത്തിൽ അവഗണിക്കപ്പെട്ട് കോയിപ്പാടി ഗവ. എൽ പി സ്‌കൂൾ. 85 ഓളം കുട്ടികൾ ജീവൻ പണയം വെച്ചാണ് ഇവിടെ പഠിക്കുന്നത്. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പുതിയ കെട്ടിട നിർമാണം ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്ന സ്ഥിതിയാണുള്ളത്. സ്കൂൾ കെട്ടിടത്തിനായി വാർഡ് മെമ്പറും കുമ്പള ഗ്രാമപഞ്ചായത് വികസന സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സനുമായ സബൂറയും, പിടിഎ എസ്എംസി ഭാരവാഹികളും മുട്ടാത്ത വാതിലുകളില്ല. ഏതെങ്കിലും തുക കെട്ടിടത്തിനായി ശരിയായി വരുമ്പോൾ ഉദ്യോഗസ്ഥർ സാങ്കേതിക തടസങ്ങൾ ഉയർത്തി പദ്ധതിക്ക് തുരങ്കം വയ്ക്കുകയാണെന്നാണ് ആക്ഷേപം.

School | അപകടാവസ്ഥയിലായ കെട്ടിടത്തിൽ ഒരു വിദ്യാലയം; ഉദ്യോഗസ്ഥ അനാസ്ഥയുടെ തെളിവായി കോയിപ്പാടി ഗവ. എൽ പി സ്‌കൂൾ; ജീവൻ പണയം വെച്ച് പഠനം

രണ്ടുവർഷം മുമ്പ് കെട്ടിടത്തിലെ രണ്ട് ക്ലാസ് മുറികൾക്കായി 25 ലക്ഷം രൂപ കുമ്പള ഗ്രാമപഞ്ചായത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയെങ്കിലും നടപ്പിലാക്കാൻ കഴിഞ്ഞില്ലെന്ന് വാർഡ് മെമ്പർ പറയുന്നു. പിന്നീട് കാസർകോട് വികസന പാകേജിൽ ഉൾപെടുത്തി തുക അനുവദിച്ചപ്പോൾ സ്കൂൾ കെട്ടിടം തീരദേശത്തായതുകൊണ്ട് സിആർസെഡ്ന്റെ കൂടി അനുമതി വേണമെന്നായി. ഈ തടസം നീക്കാനും വാർഡ് മെമ്പർക്കും പിടിഎ-എസ്എംസി ഭാരവാഹികൾക്കും തിരുവനന്തപുരം വരെ പോകേണ്ടിവന്നു.

പിന്നീട് എകെഎം അശ്റഫ്‌ എംഎൽഎ ഇടപെട്ട് ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോൾ സ്റ്റാറ്റസ് റിപോർട് കിട്ടാൻ 3,70,000 രൂപ അടക്കാൻ ആവശ്യപ്പെട്ടതായി പറയുന്നു. ഇതിന് ശേഷവും പ്രൊജക്റ്റ് തയ്യാറാക്കി നൽകാൻ ഉദ്യോഗസ്ഥർ തയ്യാറാവുന്നില്ലെന്ന ആക്ഷേപമുണ്ട്. 2021ൽ കെട്ടിടം അപകടാവസ്ഥയിലാണെന്ന് കാണിച്ച് പഞ്ചായതിന് ബന്ധപ്പെട്ടവർ റിപോർട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 500 മീറ്റർ അകലെയുള്ള മദ്രസാ കെട്ടിടത്തിലായിരുന്നു ക്ലാസുകൾ പ്രവർത്തിച്ചുകൊണ്ടിരുന്നത്.

എന്നാൽ ഉച്ചഭക്ഷണത്തിനും മറ്റും ഇത് തടസമാവുന്നുവെന്ന കാരണത്താൽ വീണ്ടും ക്ലാസുകൾ അപകടാവസ്ഥയിലായ കെട്ടിടത്തിലേക്ക് തന്നെ മാറ്റേണ്ടിവന്നത് രക്ഷിതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്. കോയിപ്പാടി ജിഎൽപി സ്കൂൾ യുപി സ്കൂളായി ഉയർത്തുന്നത് പരിഗണനയിലിരിക്കെയാണ് ഈ അവഗണന നേരിടുന്നത്. വിദ്യാർഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഒരുപോലെ ഭയപ്പെടുത്തുന്ന സ്ഥിതിയിലുള്ള സ്‌കൂൾ കെട്ടിടത്തിന് പകരം പുതിയ കെട്ടിട നിർമാണത്തിനായുള്ള നടപടി ത്വരിതപ്പെടുത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനാണ് ഇവരുടെ തീരുമാനം.

Keywords: News, Kumbala, Kasaragod, Kerala, School, AKM Ashraf MLA, School building in Kumbla poses threat of danger.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia